മർദനത്തിൻറെ വീഡിയോ ദൃശ്യത്തിൽ നിന്ന് | Photo: Screengrab/Twitter/Ashok Swain
അയോധ്യ: പൊതുസ്ഥലത്ത് ഭാര്യയെ ചുംബിച്ചയാള്‍ക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സരയു നദിയില്‍ കുളിക്കാനിറങ്ങിയ ഭര്‍ത്താവും ഭാര്യയും പരസ്യമായി ചുംബിച്ചുവെന്ന് ആരോപിച്ചാണ് ഭര്‍ത്താവിന് മര്‍ദനമേറ്റത്.
ഒരു സംഘം ആളുകള്‍ ഭര്‍ത്താവിനെ മര്‍ദിക്കുന്നതിന്റേയും വലിച്ചിഴയ്ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭര്‍ത്താവിനെ നദിയില്‍ നിന്ന് വലിച്ചിഴച്ച് കരയിലേക്ക് കൊണ്ടുവരുന്നതും ഭാര്യ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറുന്നത് ഭാരതീയ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും നിങ്ങള്‍ക്ക് കുടുംബമില്ലേ എന്നും ചോദിച്ചാണ് ആള്‍ക്കൂട്ടം ഇയാളെ മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പരാതി ലഭിച്ചിട്ടില്ലെന്നാണ് അയോധ്യ പോലീസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.
Content Highlights: Man thrashed for allegedly kissing in Ayodhya. Probe on, video goes viral
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..