ബന്ധുക്കള്‍ വിട്ടുനിന്നു; വയോധികയുടെ മൃതദേഹം മകന്‍ ചക്രക്കസേരയില്‍ ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു


Photo: Screengrab

ചെന്നൈ: ത്വഗ്രോഗം പകരുമെന്ന് ഭയന്ന് ബന്ധുക്കള്‍ വിട്ടുനിന്നതിനെത്തുടര്‍ന്ന് വയോധികയുടെ മൃതദേഹം മകന്‍ ചക്രക്കസേരയില്‍ ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയിലാണ് സംഭവം. ഭാരതിയാര്‍ നഗറില്‍ താമസിക്കുന്ന ഇലക്ട്രീഷ്യന്‍ മുരുകാനന്ദം (60) ആണ് അമ്മ രാജേശ്വരിയുടെ (84) മൃതദേഹം ചക്രക്കസേരയില്‍ ഇരുത്തി മൂന്നരക്കിലോമീറ്റര്‍ ദൂരെയുള്ള ശ്മശാനത്തിലേക്ക് തള്ളിക്കൊണ്ടുവന്നത്. ആംബുലന്‍സ് വാടക നല്‍കാന്‍ പണവുമുണ്ടായിരുന്നില്ലെന്ന് മുരുകാനന്ദം പറഞ്ഞു.

ശ്മശാനത്തിന്റെ ചുമതലയുള്ള എന്‍. ശ്രീധരന്‍ എന്നയാളാണ് സംഭവം പുറത്തറിയിച്ചത്. തളര്‍വാതംമൂലം ഗുരുതരാവസ്ഥയിലായ രാജേശ്വരി വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് മരിച്ചത്. രാജേശ്വരിക്ക് സോറിയാസിസ് രോഗവുമുണ്ടായിരുന്നു. മൃതദേഹവുമായി പുലര്‍ച്ചെ ആറിന് മുരുകാനന്ദം ശ്മശാനത്തിലെത്തി. വീല്‍ച്ചെയറില്‍ തുണിയില്‍ പൊതിഞ്ഞ മൃതദേഹവുമായി ഒരാള്‍ വന്നിട്ടുണ്ടെന്ന് സമീപത്തെ ചായക്കടക്കാരന്‍ ശ്രീധരനെ ഫോണില്‍ അറിയിച്ചു. ശ്രീധരന്‍ ഉടന്‍ ശ്മശാനത്തിലെത്തി വിവരം അന്വേഷിച്ചു. അമ്മയ്ക്ക് സോറിയാസിസ് ആയതിനാല്‍ ശവസംസ്‌കാരത്തിന് ആരും സഹായിക്കാത്തതിനാലും ആംബുലന്‍സിനുള്ള വാടക നല്‍കാനാവാത്തതിനാലുമാണ് ചക്രക്കസേരയില്‍ കൊണ്ടുവന്നതെന്ന് മുരുകാനന്ദം പറഞ്ഞു. തുടര്‍ന്ന് ശ്രീധരന്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചശേഷം സംസ്‌കാരം നടത്തി. മുരുകാനന്ദന്റെ അച്ഛന്‍ പെരിയസ്വാമി (90) ജീവിച്ചിരിപ്പുണ്ട്. ഒരു സഹോദരന്‍ മണപ്പാറയിലും മറ്റൊരാള്‍ ബെംഗളൂരുവിലുമാണ് താമസം.

Content Highlights: TamilNadu Mothers's body wheelchair crematorium

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented