
Photo Courtesy: NDTV
ഭോപ്പാല്‍: വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറി ഹെലികോപ്ടറിന്റെ നോസ്‌കോണിന് കേടുപാടു വരുത്തുകയും ടേക്ക് ഓഫിനു തയ്യാറെടുക്കുന്ന വിമാനത്തിനു മുന്നില്‍ കുത്തിയിരിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലാണ് സംഭവം.
ഭോപ്പാല്‍ സ്വദേശിയായ യോഗേഷ് ത്രിപാഠി എന്നയാളെയാണ് സി.ഐ.എസ്.എഫ്. പിടികൂടി പോലീസിനു കൈമാറിയത്. പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറിയ യോഗേഷ്, ആദ്യം ഹെലികോപ്ടറിന്റെ നോസ് കോണിന് കേടുവരുത്തുകയായിരുന്നു. രാധാ സ്വാമി സത്സംഗ് ബിയാസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറിനാണ് യോഗേഷ് കേടുപാടുകള്‍ വരുത്തിയത്.
തുടര്‍ന്ന് ടേക്ക് ഓഫിനു മുമ്പുള്ള എന്‍ജിന്‍ സ്പൂളിങ് നടത്തിക്കൊണ്ടിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിനു മുന്നില്‍ യോഗേഷ് കുത്തിയിരിക്കുകയും ചെയ്തു. 46 പേരുമായി ഭോപ്പാലില്‍നിന്ന് ഉദയ്പുറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു വിമാനം. യോഗേഷിന്റെ കുത്തിയിരിപ്പു കാരണം ഒരു മണിക്കൂറാണ് വിമാനം വൈകിയത്. വിവരം അറിഞ്ഞെത്തിയ സി.ഐ.എസ്.എഫ്, അംഗങ്ങള്‍ യോഗേഷിനെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.
content highlights: man sits infront of plane about to take off in bhopal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..