ചുവന്ന ഷര്‍ട്ടു ധരിച്ച് ഗിറ്റാര്‍ മടിയില്‍ കിടത്തി അതിന്‍മേല്‍ അയാള്‍ കൊട്ടിപ്പാടി. തീവണ്ടിയിലെയും പ്ലാറ്റ്‌ഫോമിലെയും യാത്രികര്‍ ആ പാട്ടില്‍ ലയിച്ചു നിന്നു. കാഴ്ചക്കാരിലൊരാള്‍ ഈ ദൃശ്യം പകര്‍ത്തി ഫെയ്‌സ്ബുക്കിലിട്ടതോടെ ആ ചുവന്ന ഷര്‍ട്ടുകാരനും അയാളുടെ പാട്ടും ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ കവര്‍ന്നു.

ഇതിനോടകം 60 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. ഫെയ്‌സ്ബുക്കിലിട്ട മൂന്ന് വീഡിയോകളും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. 

ഉത്തരാഖാണ്ഡിലെ നൈനിറ്റാളിലേക്ക് പോകും വഴിയാണ് സൂവിക്ക് മുഖോപാധ്യായയുടെ പാട്ടു കേല്‍ക്കുന്നതെന്ന് പറഞ്ഞു കൊണ്ട് സുശീല്‍ സിങ് എന്ന  യൂസറാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്നത്. ജൂണ്‍ 21നാണ് വീഡിയോ എഫ് ബിയിലിടുന്നത്. 

പശ്ചിമ ബംഗാളിലേക്കുള്ള യാത്രാ മധ്യേ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചിട്ടാണ് താന്‍ പാടിയതെന്നും ഏത് സ്റ്റേഷനാണെന്ന പോലും താൻ ശ്രദ്ധിച്ചില്ലെന്നും മുഖോപാധ്യായ എൻഡിടിവിയോട് പ്രതികരിച്ചു.

തീവണ്ടി പശ്ചാത്തലമായി സൂവിക് പാടുന്ന പാട്ട് കേൾക്കാന്‍ മാത്രമല്ല കാണാന്‍ തന്നെ ഒരു ചന്തമാ.