representational Image. Credit: Pixabay
മധുര: പെട്രോള്‍ പമ്പിന്റെ ക്ലോസെറ്റില്‍ കൈ അകപ്പെട്ടത് മൂലം കാര്‍ ഡ്രൈവര്‍ ശൗചാലയത്തില്‍ കുടങ്ങിയത് ഒരു മണിക്കൂര്‍ 20 മിനിറ്റ്. ക്ലോസെറ്റില്‍ വീണു പോയ കാറിന്റെ താക്കോല്‍ എടുക്കാന്‍ ശ്രമിക്കവേയാണ് 29 കാരനായ തഞ്ചാവൂര്‍ സ്വദേശിയുടെ കൈ പെട്രോള്‍ പമ്പിലെ ശൗചാലയത്തില്‍ കുടുങ്ങിയത്.
യാത്രക്കാരെ ഇറക്കിയതിന് ശേഷം വീട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു ഇയാള്‍. വെളുപ്പിന് അഞ്ച് മണിക്ക് മധുര ബൈപ്പാസ് റോഡിന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ ടോയ്‌ലറ്റില്‍ പ്രഭാതകൃത്യത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം.
പുറത്തിറങ്ങാന്‍ നേരം കാറിന്റെ താക്കോല്‍ ശൗചാലയത്തിന്റെ ക്ലോസറ്റില്‍ വീണുപോകുകയായിരുന്നു. അത് പുറത്തെടുക്കാനായി ക്ലോസറ്റില്‍ കൈ കടത്തിയപ്പോള്‍ കൈയ്യില്‍ ഉടക്കിയത് മുമ്പ് അതില്‍ വീണുപോയ ഒരു മൊബൈല്‍ ഫോണാണ്. താക്കോലിനായി തുടര്‍ന്ന് കൂടുതല്‍ ഉള്ളിലേയ്ക്ക് കൈ കടത്തിയതോടെ കൈ കുടുങ്ങുകയായിരുന്നു.
രക്ഷപെടാനായി ഉച്ചത്തില്‍ സഹായം അഭ്യര്‍ഥിച്ചെങ്കിലും അത് ഫലം കണ്ടില്ല. തുടര്‍ന്ന് കാല് ഉപയോഗിച്ച് വാതില്‍ തുറന്ന ഇയാള്‍ മറ്റാരെങ്കിലും വരാനായി കാത്തിരുന്നു. തുടര്‍ന്ന് 5.20ഓടെ ഒരു ജീവനക്കാരന്‍ എത്തുകയും അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയുമായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേനയ്ക്ക് ഇയാളുടെ കൈ പുറത്തെടുക്കാനായത്.
Content Highlights: Man’s hand gets stuck in Indian-style toilet for over one hour while retrieving key in Madurai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..