Screengrab : Twitter Video
ദെഹ്‌റാദൂണ്‍: മദ്യലഹരിയില്‍ കാളപ്പുറത്തേറി ഉത്തരാഖണ്ഡിലെ പൊതുനിരത്തില്‍ സവാരി നടത്തിയ യുവാവിനെതിരെ നിയമനടപടി. ഋഷികേശിലെ തപോവന്‍ പ്രദേശത്ത് രാത്രിനേരത്തായിരുന്നു യുവാവിന്റെ കാളസവാരി. വീഡിയോ പകര്‍ത്തി അത് സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിലെത്തിയത്.
മൃഗത്തോട് മര്യാദയില്ലാതെ പെരുമാറിയതിനും ഉപദ്രവിച്ചതിനും യുവാവിനെതിരെ കേസെടുത്തതായും ഭാവിയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഇത്തരത്തിലുള്ള സാഹസികതകള്‍ക്ക് മുതിരരുതെന്ന് താക്കീത് നല്‍കിയതായും പോലീസ് അറിയിച്ചു.
കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിച്ച് വീഡിയോ അടക്കം ഉത്തരാഖണ്ഡ് പോലീസ് ട്വീറ്റ് ചെയ്തു. കുതിരപ്പുറത്തേറി പാഞ്ഞുപോകുന്നതുപോലെയാണ് കാളപ്പുറത്തേറിയുള്ള യുവാവിന്റെ യാത്രയെന്ന് ദൃശ്യങ്ങളില്‍ കാണാം.
യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ മറ്റുചിലര്‍ ഇതിനെ ജെല്ലിക്കട്ടുമായി സാമ്യപ്പെടുത്തുകയും യുവാവിനെതിരെ നിയമനടപടിയുടെ ആവശ്യമില്ലെന്ന് വാദിക്കുകയും ചെയ്തു.
Content Highlights: Man Rides Bull At Night In Rishikesh Uttarakhand Police Take Legal Action, Viral Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..