ത് കാര്യം തുടങ്ങുമ്പോഴും ഒരു പൂജയോ പ്രാര്‍ഥനയോ ചിലര്‍ക്ക് പതിവാണ്. പക്ഷെ, മധുര സ്വദേശിയായ ഒരാള്‍ പൂജ നടത്തിയത് തന്റെ ആഹ്‌ളാദം പങ്കിടാനാണ്. തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച് 27 ജില്ലകളില്‍ നിശ്ചിത സമയത്തേക്ക് മദ്യവില്‍പന ശാലകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുമതി നല്‍കിയതോടെയാണ് ദിവസങ്ങള്‍ക്ക് ശേഷം മദ്യം ലഭിക്കുന്നതിന്റെ സന്തോഷം അയാള്‍ ആരതിയുഴിഞ്ഞ് പങ്കു വെച്ചത്. രസകരമായ സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരം നേടിയിരിക്കുകയാണ്. 

ആദ്യം വാങ്ങിയ മദ്യക്കുപ്പി വില്‍പനശാലയ്ക്ക് മുന്നില്‍ നിലത്തുവെച്ച് താലത്തിലുള്ള ചെരാതും കര്‍പ്പൂരവുമൊക്കെ  കത്തിക്കുകയാണ് വീഡിയോയില്‍ ആദ്യം. അത് കത്തിത്തീരുന്നതിന് മുമ്പ് അടുത്ത് കുപ്പികള്‍ വാങ്ങാനോടുകയാണ് അയാള്‍. വാങ്ങിക്കൊണ്ടു വന്നയുടനെ താലത്തിന് മുന്നില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് കൈയിലെടുത്ത് കുപ്പികളുമായി വീഡിയോയ്ക്കും ഫോട്ടോയ്ക്കുമായുള്ള പോസ് ചെയ്യല്‍. ഇടയ്ക്ക് കുപ്പികളില്‍ ചുംബിക്കുകയും മദ്യം കുടിക്കുന്നതായി അഭിനയിക്കുകയും ചെയ്യുന്നുണ്ടയാള്‍. 

നിരവധി പേര്‍ ഈ 'ആഹ്‌ളാദപ്രകടനം' ഫോണില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും വീഡിയോ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ചു. മദ്യവില്‍പന ശാലകള്‍ക്ക്  മുന്നില്‍ ഇത്തരത്തിലുള്ള മാലയിടലും ദീപാരാധനയുമൊക്കെ നടത്തുന്നതിന്റെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള വീഡിയോകള്‍ മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

 

Content Highlights: Man Performs 'Aarti' of Alcohol Bottles as Tamil Nadu Reopens Liqour Shops