കോടതിവളപ്പില്‍ സ്ത്രീയ്ക്കുനേരെ വെടിവെപ്പ്; ഞെട്ടിക്കുന്ന ദൃശ്യം | VIDEO


1 min read
Read later
Print
Share

പോലീസ് സ്ഥലത്തെത്തിയപ്പോൾ, പരിക്കേറ്റ സ്ത്രീ | Photo: ANI, PTI

ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോടതി വളപ്പില്‍ സ്ത്രീയ്ക്കുനേരെ ഒരാള്‍ വെടിയുതിര്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബാര്‍ കൗണ്‍സില്‍ ഡീബാര്‍ ചെയ്ത അഭിഭാഷകന്‍ കാമേഷ് കുമാര്‍ സിങാണ് ഒരു കേസുമായി ബന്ധപ്പെട്ട വൈരാഗ്യത്തിന്റെ പേരില്‍ സ്ത്രീയ്ക്കു നേര്‍ക്ക് വെടിയുതിര്‍ത്തത്. (ശ്രദ്ധിക്കുക, ഈ വീഡിയോ കാഴ്ചക്കാരില്‍ അസ്വസ്ഥതയുണ്ടാക്കിയേക്കാം)

3-4 തവണ സ്ത്രീയ്ക്കു നേരെ ഝാ വെടിയുതിര്‍ത്തു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. അക്രമിയില്‍നിന്ന് രക്ഷപ്പെടാന്‍ സ്ത്രീ ഓടുന്നതും അയാള്‍ അവരെ പിന്തുടര്‍ന്ന് വെടിവെക്കുന്നതും സ്ത്രീയുടെ കരച്ചിലും വീഡിയോയിലുണ്ട്.

തന്റെ അഭിഭാഷകനൊപ്പം കോടതിയിലെത്തിയതായിരുന്നു ആക്രമണത്തിനിരയായ സ്ത്രീ. അപ്പോഴാണ് ഝാ വെടിയുതിര്‍ത്തത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ സ്ത്രീയെ മാക്‌സ് സാകേത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡല്‍ഹി സൗത്ത് ഡി.സി.പി. അറിയിച്ചു.

അക്രമത്തിനു ശേഷം രാജേന്ദ്ര ഝാ, കാന്റീനിന്റെ പിറകിലെ വഴിയിലൂടെ രക്ഷപ്പെട്ടു. ഇയാളെ പിടികൂടാന്‍ പോലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഝാ എന്നാണ് വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യത്തിനായാണ് വെടിയേറ്റ സ്ത്രീയും വെടിവച്ചയാളും കോടതിയിലെത്തിയതെന്ന് ഡല്‍ഹി പോലീസ് ഡിസിപി ചന്ദന്‍ ചൗധരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സ്ത്രീയ്‌ക്കെതിരെ ഇത്തരത്തിലുള്ള പല കേസുകളുമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: man opens fire at woman in delhi saket court

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul gandhi

1 min

പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മില്‍, ഒരു ഭാഗത്ത് ഗാന്ധിജി മറുഭാഗത്ത് ഗോഡ്‌സെ- രാഹുല്‍ഗാന്ധി

Sep 30, 2023


Basangouda Patil Yatnal

1 min

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത് നേതാജിയെ ഭയന്ന്- BJP നേതാവ്

Sep 28, 2023


ooty bus accident

ഊട്ടി കൂനൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു; 30 പേർക്ക് പരിക്ക്‌

Oct 1, 2023


Most Commented