വിവാഹത്തിന് പണമില്ല, യുവാവ് നാടുവിട്ടു; പ്രതീഷിനെ കണ്ടെത്താൻ തുണയായത് 2500 രൂപയ്ക്ക് വിറ്റ ഫോൺ


തന്റെ സ്മാർട്ട് ഫോൺ ബെംഗളൂരു റെയിൽവേസ്റ്റേഷനുസമീപംവെച്ച് കർണാടകസ്വദേശിക്ക് 2500 രൂപയ്ക്ക് വിറ്റു. വാങ്ങിയ ആൾ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയതോടെ സൈബർ സെൽ വിഭാഗം ലൊക്കേഷൻ സ്ഥിരീകരിച്ച് പുതുനഗരം പോലീസിനെ വിവരമറിയിച്ചു.

പ്രതീഷ്

പുതുനഗരം: വിവാഹത്തിന്‌ രണ്ടുദിവസംമുമ്പ്‌ കാണാതായ പുതുനഗരം സ്വദേശി പ്രതീഷിനെ വിശാഖപട്ടണത്തുനിന്ന് പോലീസ് പുതുനഗരത്തെത്തിച്ചു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ ബന്ധുക്കൾക്കൊപ്പം വിട്ടു.

ഓഗസ്റ്റ് 26-നാണ് പുതുനഗരം കരിപ്പോട് കൂനംകുളമ്പ് പ്രിയദർശിനി കോളനിയിൽ സി. പ്രതീഷിനെ (31) കാണാതായത്. ഓഗസ്റ്റ് 29-ന് കൊല്ലങ്കോട് ആനമാറി സ്വദേശിനിയുമായി നടക്കാനിരുന്ന വിവാഹം ഇതോടെ മുടങ്ങി. വിവാഹനടത്തിപ്പിന് പണം ഇല്ലാത്തതിന്‍റെ വിഷമംമൂലമാണ് നാടുവിട്ടതെന്ന് പ്രതീഷ് പോലീസിനോട് പറഞ്ഞു. വിഷമംകാരണം മദ്യപിക്കുകയും തുടർന്ന് പൊള്ളാച്ചി, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോവുകയും അവിടെനിന്ന് വിശാഖപട്ടണത്ത് എത്തുകയുമായിരുന്നു.

പ്രതീഷിനെ കണ്ടെത്തിയതായി വിശാഖപട്ടണം പോലീസിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇവിടെ എത്തിയ പുതുനഗരം പോലീസ് ശനിയാഴ്ചരാത്രി 11-ന് പ്രതീഷിനെ കസ്റ്റഡിയിൽ വാങ്ങി. ഞായറാഴ്ചരാവിലെ പുതുനഗരത്തേക്ക് മടങ്ങി. കഴിഞ്ഞയാഴ്ച പ്രതീഷ്, തന്റെ സ്മാർട്ട് ഫോൺ ബെംഗളൂരു റെയിൽവേസ്റ്റേഷനുസമീപംവെച്ച് കർണാടകസ്വദേശിക്ക് 2500 രൂപയ്ക്ക് വിറ്റു. വാങ്ങിയ ആൾ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയതോടെ സൈബർ സെൽ വിഭാഗം ലൊക്കേഷൻ സ്ഥിരീകരിച്ച് പുതുനഗരം പോലീസിനെ വിവരമറിയിച്ചു.

പുതുനഗരം പോലീസ് ഫോൺ വാങ്ങിയയാളെ ബെംഗളൂരു പോലീസിന്റെ സഹായത്തോടെ കണ്ടെത്തി. തുടർന്ന്, ചോദ്യംചെയ്തതിൽ സ്റ്റേഷനുസമീപംവെച്ച് പ്രതീഷ് ഫോൺ തനിക്ക് വിറ്റതായും പാലക്കാട് ബാർബർ ഷോപ്പ് നടത്തുന്നയാളാണെന്നും നാട്ടിൽപ്പോകാൻ പണമില്ലാത്തതിനാലാണ് ഫോൺ വിൽക്കുന്നതെന്നും പറഞ്ഞതായും അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ വിശാഖപട്ടണത്തുനിന്ന് പ്രതീഷ് ബന്ധുവിന് ഫോൺ ചെയ്തത് വഴിത്തിരിവായി.

ബന്ധു പുതുനഗരം പോലീസിൽ വിവരമറിയിച്ചതോടെ പുതുനഗരം പോലീസിന്റെ നിർദേശപ്രകാരം വിശാഖപട്ടണം പോലീസ് പ്രതീഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlights: man missing before marriage - found in visakhapatnam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented