പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്തയാള്‍ പിടിയില്‍.
സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് പിടികൂടിയ പ്രതി പിന്നീട് കരഞ്ഞ് തടിയൂരി.
ആരും പരാതി നല്കാത്തതിനാല് ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഡല്‍ഹി രോഹിണി മേഖലയില്‍ ചൊവ്വാഴ്ചയാണ് ഡിടിസി ബസില്‍ പെണ്‍കുട്ടിക്ക് മുന്നില്‍ ഒരാള്‍ സ്വയംഭോഗം ചെയ്തത്. പെണ്‍കുട്ടി ശബ്ദമുയര്‍ത്തിയതോടെ ബസില്‍ സുരക്ഷയ്ക്കുണ്ടായിരുന്ന മാര്‍ഷല്‍ എത്തി ഇയാളെ പിടികൂടി.
പിടികൂടിയ ശേഷം പ്രതി കരയുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ബിഹാര്‍ സ്വദേശിയായ ഇയാളെ പോലീസിന് കൈമാറിയെങ്കിലും ആര്‍ക്കും പരാതി എഴുതി നല്കാതിരുന്നതിനാല് പ്രതിയെ വിട്ടയച്ചു.
എന്നാല്‍ സംഭവം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് വീണ്ടും പെണ്‍കുട്ടിയെ സമീപിച്ചു. മൊഴി നല്‍കുന്നതിനോ പരാതി നല്‍കുന്നതിനോ പെണ്‍കുട്ടി തയ്യാറാകുന്നില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഏതെങ്കിലും അവസരത്തില്‍ ആരെങ്കിലും പരാതി നല്കുകയാണെങ്കില് പ്രതിക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: Man Masturbates Next To Girl On Delhi Bus, Starts Crying When He Is Caught
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..