പ്രതീകാത്മക ചിത്രം | PTI
ഭുവനേശ്വര്‍: ഭാര്യയുടെ അനുമതിയോടെ മുപ്പത്തിരണ്ടുകാരന് ട്രാന്‍സ് വനിതയുമായി വിവാഹം. ഭര്‍ത്താവിന്റെ ആഗ്രഹസാഫല്യം അനുവദിച്ചതുകൂടാതെ ഭര്‍ത്താവിന്റെ പുതിയ ഭാര്യയുമൊത്ത് ഒരേ വീട്ടില്‍ കഴിയാമെന്നും യുവാവിന്റെ ഭാര്യ സമ്മതിച്ചു. യുവാവിന് ആദ്യ ഭാര്യയില്‍ രണ്ട് വയസ്സുള്ള മകനുണ്ട്. ഒഡിഷയിലാണ് സംഭവം.
റായ്ഗഡയിലെ അംബഡോലയില്‍ തെരുവുകളില്‍ ഭിക്ഷ യാചിച്ചിരുന്ന ട്രാന്‍സ് വനിതയെ യുവാവ് കഴിഞ്ഞ കൊല്ലമാണ് ആദ്യമായി കണ്ടത്. ആദ്യകാഴ്ചയില്‍ തന്നെ ട്രാന്‍സ് വനിതയോട് യുവാവിന് അനുരാഗം ജനിച്ചു. അവരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ യുവാവ് ഫോണിലൂടെ ഇടയ്ക്കിടെ ബന്ധം പുലര്‍ത്തി.
ഒരുമാസം മുമ്പാണ് തന്റെ ഭര്‍ത്താവിന്റെ പ്രണയബന്ധത്തെ കുറിച്ച് ആദ്യഭാര്യയ്ക്ക് സംശയം ജനിച്ചത്. ചോദ്യം ചെയ്യലില്‍ യുവാവ് വിഷയം ഭാര്യയോട് അവതരിപ്പിക്കുകയും തനിക്ക് ബന്ധത്തില്‍ നിന്ന് പിന്‍മാറാനാവില്ലെന്ന് അറിയിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ ബന്ധത്തെ ഭാര്യ അംഗീകരിച്ചു.
ഭാര്യയുടെ അനുമതി ലഭിച്ചതോടെ താമസിയാതെ യുവാവ് ട്രാന്‍സ് വനിതയെ വിവാഹം ചെയ്തു. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്‍പ്പെടെ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം.
എന്നാല്‍ ഹിന്ദു വിവാഹനിയമപ്രകാരം ഒരു വ്യക്തിയുടെ ആദ്യവിവാഹം നിലവിലിരിക്കെയുള്ള രണ്ടാമത്തെ വിവാഹബന്ധത്തിന് നിയമസാധുതയില്ലെന്ന് ഒഡിഷ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ശ്രീനിവാസ് മൊഹന്തി പറയുന്നു. ട്രാന്‍സ് ജെന്‍ഡറായാലും നിയമം ബാധകമാണ്.
എന്നാല്‍ ആദ്യഭാര്യയില്‍ നിന്ന് പരാതി ലഭിക്കാതെ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. തന്റെ ആദ്യഭാര്യയ്ക്ക് വിവാഹത്തില്‍ അസംതൃപ്തിയില്ലാത്തതിനാല്‍ നിയമത്തെ കുറിച്ച് തങ്ങള്‍ക്ക് വേവലാതിയില്ലെന്നാണ് പേരോ മറ്റുവിവരങ്ങളോ വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവാവിന്റെ നിലപാട്.
Content Highlights: Man marries transwoman, Odisha, with wife's consent


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..