പിന്തുടര്‍ന്നെത്തി; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, ഫോര്‍ച്യൂണര്‍ കവര്‍ന്നു


സംഭവത്തിന്റേതെന്ന് കരുതുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

കവർച്ചയുടെ സി.സി.ടി.വി. ദൃശ്യം | Photo: Screen Grab(Twitter: ANI)

ന്യൂഡല്‍ഹി: ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയവര്‍ തോക്കുചൂണ്ടി ഫോര്‍ച്യൂണര്‍ കാറ് കവര്‍ന്നതായി പരാതി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കന്റോണ്‍മെന്റ് ഏരിയയിലാണ് കവര്‍ച്ച നടന്നത്. ദേശീയപാത എട്ടില്‍ ജരേര ഗ്രാമത്തിന് സമീപമാണ് സംഭവം. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ രാഹുല്‍ എന്നയാളാണ് പരാതിക്കാരന്‍.

തന്നെ പിന്തുടര്‍ന്ന് ഒരു ഇരുചക്രവാഹനത്തില്‍ വന്ന മൂന്നുപേരാണ് കവര്‍ച്ചയ്ക്കുപിന്നിലെന്ന് രാഹുല്‍ പരാതിയില്‍ പറയുന്നു. സംഭവത്തിന്റേതെന്ന് കരുതുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഡ്രൈവര്‍ വാഹനം പാര്‍ക്ക് ചെയ്ത് പുറത്തുവരുമ്പോള്‍ ഇരുചക്രവാഹനത്തില്‍ എത്തിയവരില്‍ ചുവപ്പ് വസ്ത്രം ധരിച്ചയാള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതായി ദൃശ്യത്തിലുണ്ട്. മറ്റ് രണ്ടുപേരുടെ കയ്യിലും തോക്ക് ഉണ്ടായിരുന്നതായി പരാതിയിലുണ്ട്. വാഹനത്തിന്റെ താക്കോല്‍ പരാതിക്കാരനില്‍ നിന്നും കൈക്കലാക്കിയശേഷം രണ്ടുപേര്‍ ചേര്‍ന്ന് വാഹനം കടത്തിക്കൊണ്ടുപോവുന്നതായും ദൃശ്യത്തില്‍ കാണാം.

Content Highlights: Man Loses Toyota Fortuner At Gunpoint On Busy Delhi Road

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented