.
പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം നിര്‍മാണം നടക്കുന്ന സ്വന്തം വീട്ടിലെ ടാങ്കില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. മഹേവ സ്വദേശിയായ അരവിന്ദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ് കേസര്‍ (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
പ്രതിയുടെ വീട്ടിലെ ടാങ്കില്‍നിന്ന് വെള്ളിയാഴ്ചയാണ് മൃതദേഹം പുറത്തെടുത്തത്. അരവിന്ദ്, രണ്ടാഴ്ച മുന്‍പാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ടാങ്കില്‍നിന്ന് ലഭിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
മേയ് 30-ന് മകളെ കാണാനില്ലെന്ന് രാജ് കേസറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസറിന്റെ ഫോണ്‍ വിളി സംബന്ധിച്ച പരിശോധന നടത്തിയതോടെ അന്വേഷണം അരവിന്ദിലെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്നാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്.
Content Highlights: man kills lover, hides body in tank at home in up, cops
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..