പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 23 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഭാര്യക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കറ്റു. ദ്വാരകയിലെ അംബര്‍ഹായ് ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഒളിച്ചോടിയെത്തി വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. ദുരഭിമാനക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്.
ഹരിയാനയിലെ സോനിപ്പത്തില്‍ നിന്നുള്ള വിനയ് ദാഹിയ (23), ഭാര്യ കിരണ്‍ ദാഹിയ (19) എന്നിവരാണ് അംബര്‍ഹായ് ഗ്രാമത്തിലെ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍വെച്ച് ആക്രമിക്കപ്പെട്ടത്. ആറ് മുതല്‍ ഏഴ് പേര് വരെയുള്ള സംഘമാണ് ഇവരെ ആക്രമിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതായി ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീണ പറഞ്ഞു.
മരിച്ച വിനയ് ദാഹിയുടെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെത്തി. ഭാര്യ കിരണിന് അഞ്ച് വെടിയേറ്റെന്നും ഇവര്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.
കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം ഒളിച്ചോടി വിവാഹിതരാകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Man killed, wife shot at five times in Delhi, honour killing suspected
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..