സംഭവസ്ഥലത്തെ ദൃശ്യങ്ങളിൽ നിന്നും
നീലഗിരി: തമിഴ്നാട് നീലഗിരിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. ഒവാലിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ശിവനന്ദി എന്നയാളാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ തോട്ടത്തില്‍വെച്ച് കാട്ടാന ശിവനന്ദിയെ ആക്രമിക്കുകയായിരുന്നു.
നിലഗിരി മേഖലയില്‍ വന്യജീവികളിറങ്ങുന്നത് പതിവാണ്. കഴിഞ്ഞ ആഴ്ചകളിലും കടുവയും പുലിയുമടക്കമുള്ള ജീവികളുടെ സാന്നിധ്യം ഇവിടങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നത്.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിന് നടപടികളുണ്ടാകണമെന്നത് നാട്ടുകാരുടെ നിരന്തരമായുള്ള ആവശ്യമാണ്. എന്നാല്‍ കൃത്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Content Highlights: man killed in elephant attack at nilgiri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..