മുംബൈ: മുംബൈയില്‍ ഭാര്യയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 28 കാരനായ യുവാവ് അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ മുംബൈയില്‍ നിന്ന് മുങ്ങിയ പ്രതിയെ ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. 

ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാനാണ് യുവാവ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് ദിയോനാര്‍ പോലീസ് പറഞ്ഞു. യുവതിയുടെ അശ്ലീല വീഡിയോ ഭര്‍ത്താവിന് കൈമാറിയ മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഭര്‍ത്താവിനൊപ്പം അറസ്റ്റിലായ പ്രതി യുവതിയെ ബലാത്സംഗം ചെയ്തിരുന്നു. 5.20 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ഇയാള്‍  യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം ലഭിക്കാതിരുന്നതോടെ ഇയാള്‍ വീഡിയോ ഭര്‍ത്താവിന് അയച്ചു നല്‍കി. പിന്നീട് വിവാഹമോചനം ലഭിക്കാനായി ഭര്‍ത്താവ് ഈ വീഡിയോ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

content highlights: Man held for circulating wife's obscene videos to obtain divorce