പ്രതീകാത്മകചിത്രം | Photo : AP
ഭോപ്പാല്‍: നിര്‍ബന്ധപൂര്‍വം നാലാം ഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയ മുപ്പത്തിരണ്ടുകാരനെതിരേ ക്രിമിനില്‍ കേസ്. രാജസ്ഥാന് സ്വദേശി ഇമ്രാനെതിരെയാണ് ഇന്ദോർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുത്തലാഖിലൂടെയാണ് ഇയാള്‍ ബന്ധം ഒഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.
ഇമ്രാനും ഇപ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതിയും തമ്മില്‍ വൈവാഹിക സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. യുവതിയുടെ മുന്‍വിവാഹത്തിലെ കുട്ടികളേയും സംരക്ഷിക്കാമെന്ന് ഇമ്രാന് വാഗ്ദാനം ചെയ്താണ് വിവാഹം നടത്തിയതെന്നും സബ് ഇന്‍സ്പെക്ടര്‍ മനീഷ ദാംഗി പറഞ്ഞു.
ഇമ്രാന് മറ്റു മൂന്ന് ഭാര്യമാര്‍ കൂടിയുണ്ടെന്ന് യുവതി അറിഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചു. കലഹം മൂര്‍ച്ഛിച്ചതോടെ ഇമ്രാന് ഭാര്യയ്ക്ക് മുത്തലാഖ് ടെക്സ്റ്റ് മെസേജ് ആയി അയക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
പരാതി ലഭിച്ചതിന് പിന്നാലെ മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമമനുസരിച്ച് പോലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമമനുസരിച്ച് മുത്തലാഖ് കുറ്റകരമാണ്. ഇത്തരത്തില്‍ മുത്തലാഖ് അനുഷ്ഠിക്കുന്ന വ്യക്തിയ്ക്ക് മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇമ്രാനെ ഇതുവരെ പോലീസ് അറസറ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Triple Talaq, Rajasthan Man, Case Filed
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..