ചെന്നൈ: മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. ദുബായില്‍നിന്നുള്ള വിമാനത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ ഇയാള്‍ കസ്റ്റംസിന്റെ പരിശോധനയിലാണ് പിടിയിലായത്.

40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. നാല് ചെറു കെട്ടുകളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

ചെന്നെ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വ്യാപകമാണ്. കഴിഞ്ഞ ഡിസംബറില്‍ 706 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ജനുവരിയില്‍ മാത്രം ഒമ്പത് കിലോഗ്രാം സ്വര്‍ണവും കസ്റ്റംസ് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

content highlights:Man Flies In From Dubai With 40 Lakh Gold In Rectum, Arrested In Chennai