പ്രതീകാത്മക ചിത്രം | Photo:AP
ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും 23 ലക്ഷം രൂപയുടെ വാടക നല്‍കാതെ മുങ്ങിയ പ്രതിയെ തേടി ഡല്‍ഹി പോലീസ്. മുഹമ്മദ് ഷെരീഫ് എന്ന വ്യക്തിയാണ് നാല് മാസത്തെ വാടക നല്‍കാതെ സ്ഥലം വിട്ടത്. ഡല്‍ഹിയിലാണ് സംഭവം. ആബുദാബി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരെ കബളിപ്പിച്ചത്.
ഓഗസ്റ്റ് ഒന്നിന് ഹോട്ടലിലെ 427-ാം നമ്പര്‍ മുറിയെടുത്ത ഇയാള്‍ നവംബര്‍ 20-ന് വാടക നല്‍കാതെ ഹോട്ടലില്‍നിന്ന് മുങ്ങി. വാടകയ്ക്കു പുറമെ മുറിയിലെ വെള്ളിപാത്രങ്ങളും പേള്‍ ട്രേയും ഇയാള്‍ മോഷ്ടിച്ചതായും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. നാല് മാസത്തെ വാടക 35 ലക്ഷം രൂപയായിരുന്നു. എന്നാല്‍ 11.5 ലക്ഷം രൂപ മാത്രമാണ് ഇയാള്‍ നല്‍കിയത്. നവംബര്‍ 20-ന് അതേ തീയതിയിലുള്ള 20 ലക്ഷം രൂപയുടെ ചെക്കും ജീവനക്കാര്‍ക്ക് കൈമാറി.
അബുദാബി ഷെയ്ക്കുമായി വ്യക്തിപരമായി അടുപ്പമുണ്ടെന്ന് ഇയാള്‍ ജീവനക്കാരോട് കള്ളം പറഞ്ഞു. ഇന്ത്യയില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി വന്നതാണെന്നും വ്യക്തമാക്കി. ജീവനക്കാരെ വിശ്വസിപ്പിക്കുന്നതിനായി ഒരു ബിസിനസ്സ് കാര്‍ഡും, യു.എ.ഇ റെസിഡന്റ് കാര്‍ഡും ഇയാള്‍ സമര്‍പ്പിച്ചു.
ഇയാളെ തിരിച്ചറിയുന്നതിനായി പോലീസ് സിസിടിവി പരിശോധിക്കുകയാണ്. സമര്‍പ്പിച്ച രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവയെല്ലാം വ്യാജമാണെന്നാണ് പോലീസ് കരുതുന്നത്.
Content Highlights: New Delhi, Hotel Leela, Five star Hotel, UAE
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..