ഹാമിര്‍പുര്‍(യുപി): കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്നാരോപിച്ച് പോലീസ് പിഴ ഈടാക്കി. ഉത്തര്‍ പ്രദേശ് പോലീസാണ് പിഴ ചുമത്തിയത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലെ മാന്ന എന്ന ഗ്രാമത്തിലാണ് സംഭവം.
പ്രശാന്ത് തിവാരി എന്നയാളില്‍ നിന്നാണ് പോലീസ് പിഴ ചുമത്തിയത്. മൊബൈല്‍ വഴി ഇ-ചലാന്‍ ലഭിച്ചതോടെയാണ് പിഴയുടെ കാര്യം ദിവാരി അറിയുന്നത്.
2019 നവംബര്‍ 30ന് മഹീന്ദ്ര ബൊലേറോ ഓടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല അതിനാല്‍ 500 രൂപ പിഴയടയ്ക്കണമെന്നായിരുന്നു ആര്‍ഡിഒയുടെ സന്ദേശം.
പിയൂഷ് വര്‍ഷനേയ് എന്ന കാണ്‍പുര്‍ സ്വദേശിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം താന്‍ കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാറുണ്ടെന്നും പിന്നീട് പിഴ അടയ്‌ക്കേണ്ടിവന്നിട്ടില്ലെന്നും പീയൂഷ് പറയുന്നു.
ഓഗസ്റ്റ് 27ന് ലഭിച്ച സന്ദേശത്തില്‍ കാറ് ഓടിച്ചപ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ 500 രൂപ പിഴ അയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതില്‍ പ്രതിഷേധ സൂചകമായി പീയൂഷ് പിന്നീട് കാറോടിക്കുമ്പോള്‍ സ്ഥിരമായി ഹെല്‍മെറ്റ് ധരിക്കാന്‍ തുടങ്ങി.
Content Highlight: Man fined for not wearing helmet while driving car in UP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..