Photo: AFP
ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ട് ഭര്‍ത്താവ് മരിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് യുവതിക്കെതിരേ കേസ്. വേര്‍പെട്ട് കഴിയുന്ന ഭാര്യ, തന്റെ മരണം നടന്നതായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചെന്ന് കാട്ടി ഭര്‍ത്താവുതന്നെയാണ് പരാതി നല്‍കിയത്.
ഒഡിഷ കട്ടക് സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് ഭര്‍ത്താവ് ബിജയ് ദത്ത ട്രെയിൻ അപകടത്തില്‍ മരിച്ചെന്ന് അവകാശപ്പെട്ട് പണം തട്ടാന്‍ ശ്രമിച്ചത്. ജൂണ്‍ രണ്ടിനു നടന്ന ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് ബിജയ് മരണപ്പെട്ടു എന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ച ഗീതാഞ്ജലി, ഒരു മൃതദേഹം തന്റെ ഭര്‍ത്താവാണെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാല്‍, രേഖകള്‍ പരിശോധിച്ചതോടെ ഗീതാഞ്ജലിയുടെ അവകാശവാദം വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് മുന്നറിയിപ്പു നല്‍കി ഇവരെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു.
എന്നാല്‍, വിവരമറിഞ്ഞ ബിജോയ് തന്‍റെ പേരിൽ പണംതട്ടാൻ ശ്രമിച്ചെന്നാരോപിച്ച് ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. താന്‍ മരിച്ചു എന്ന് വ്യാജ പ്രചരണം നടത്തിയതിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും ഗീതാഞ്ജലിയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം. ഇരുവരും 13 വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണെന്നും പരാതയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പോലീസ് കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ ഗീതാഞ്ജലിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കു മേല്‍ വ്യാജ അവകാശവാദവുമായി സമീപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പി.കെ. ജേന പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: man files case against wife who faked his death in odisha train accident to claim relief money


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..