കാൽവഴുതി വീഴുന്നതിന്റെ ദൃശ്യം photo: MdFasahathullah/twitter
ബെംഗളൂരു: അമ്പത് അടിയോളം ഉയരമുള്ള അണക്കെട്ടിന്റെ ഭിത്തിയില്‍ വലിഞ്ഞുകയറി സാഹസിക പ്രകടനത്തിന് ശ്രമിച്ച യുവാവിന് കാല്‍വഴുതിവീണ് പരിക്ക്. ചിക്കബെല്ലാപുര ജില്ലയിലെ ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിയിലാണ് യുവാവ് വലിഞ്ഞുകയറാന്‍ ശ്രമിച്ചത്. വീണ് ഗുരുതരമായി പരിക്കേറ്റ ഗൗരിബിദനൂര്‍ സ്വദേശിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അണക്കെട്ടിന്റെ മുകളില്‍നിന്ന് വെള്ളം വീഴുന്നതിനിടെ യുവാവ് മുകളിലേക്ക് വലിഞ്ഞു കയറുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൂട്ടുകാരും സന്ദര്‍ശകരും നോക്കി നില്‍ക്കേ ആയിരുന്നു സാഹസിക പ്രകടനം. 25 അടി ഉയരത്തിലെത്തിയപ്പോള്‍ കാല്‍വഴുതി നിയന്ത്രണം നഷ്ടപ്പെട്ട് തീഴെ വീഴുകയായിരുന്നു. ജില്ലാ ഭരണകൂടം മുന്നറിയിപ്പ് കൊടുത്തിട്ടും അണക്കെട്ടിന്റെ ഭിത്തിയില്‍ വലിഞ്ഞുകയറിയ യുവാവിന്റെപേരില്‍ പോലീസ് കേസെടുത്തു.
അണക്കെട്ട് അധികൃതര്‍ വിലക്കിയിട്ടും യുവാവ് വലിഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം. സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ശ്രീനിവാസ സാഗര അണക്കെട്ടില്‍ ദിവസേന നൂറുകണക്കിന് സന്ദര്‍ശകരെത്താറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..