നീലഗിരി: നീലഗിരിയില്‍ നാട്ടിലിറങ്ങിയ നരഭോജിക്കടുവയെ പിടികൂടി. മസിനഗുഡിക്കടുത്തുവെച്ചാണ് ടി-23 എന്ന കടുവയെ പിടികൂടിയത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കടുവയ്ക്ക് മയക്കുവെടി വെച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. 

വ്യാഴാഴ്ച രാത്രി 10 മണിയോടെ തെപ്പക്കാട് - മസിനഗുഡി റോഡിന് സമീപത്തുവെച്ച് ദൗത്യസംഘം കടുവയെ കണ്ടു. തുടര്‍ന്ന് രണ്ട് തവണ മയക്കുവെടിവെച്ചെങ്കിലും കടുവ കാട്ടിലേക്കോടി രക്ഷപ്പെടുകയായിരുന്നു.

tigerദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ കുങ്കിയാനകളേയും ഡ്രോണുകളുമെല്ലാം എത്തിച്ചുള്ള വ്യാപകമായ തിരച്ചിലിനൊടുവിലാണ് കടുവ പിടിയിലായത്. 22 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് നാല് മനുഷ്യജീവനും ഇരുപതോളം വളര്‍ത്തുമൃഗങ്ങളെയും അപഹരിച്ച നരഭോജി കടുവയെ വലയിലാക്കാനായത്.

കടുവയെ മയക്കുവെടിവെച്ചിട്ടും പിടികൂടാന്‍ കഴിയാതിരുന്നത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ നാല് മനുഷ്യജീവനാണ് ടി-23 എന്ന കടുവ അപഹരിച്ചത്. ഇരുപതിലധികം വളര്‍ത്തു മൃഗങ്ങളേയും കടുവ കൊന്നിരുന്നു.

Content Highlights: Man Eating tiger t23 captured in Nilgiri