ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ട്രാക്കിലിറങ്ങി പ്ലാറ്റ്‌ഫോം മാറിക്കയറുന്നതിനിടെ യുവാവ് രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം. ട്രെയിനിന് മുന്നിലേക്ക് വീണ ഇയാളെ തട്ടിയാണ് ട്രെയിന്‍ നിന്നത്. സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

റെഡ് ലൈന്‍ മെട്രോയിലെ ശാസ്ത്രി നഗര്‍ സ്‌റ്റേഷനിലാണ് സംഭവം. ട്രാക്ക് മുറിച്ചു കടന്ന് ട്രെയിനിനു മുന്നിലൂടെ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെ ട്രെയിന്‍ ഓടിത്തുടങ്ങി. ട്രാക്കിലേക്ക് വീണ ഇയാള്‍ ട്രെയിനിനു മുന്നില്‍ തട്ടിയെങ്കിലും ഡ്രൈവര്‍ ഉടന്‍ ബ്രേയ്ക്കിട്ടു. 

21 കാരനായ മയൂര്‍ പട്ടേലാണ് ട്രെയിനിനിനു മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്. എങ്ങനെയാണ് പ്ലാറ്റ്‌ഫോമിലെത്തേണ്ടതെന്ന് അറിയാത്തതുകൊണ്ടാണ് ട്രാക്കിലിറങ്ങിയതെന്ന് അദ്ദേഹം അധികൃതരോട് പറഞ്ഞു. പിഴയടച്ച ശേഷം മയൂറിനെ വിട്ടയച്ചു. 

പെട്ടെന്ന് വേഗത കൈവരുന്ന മെട്രോ ട്രെയിനു മുന്നില്‍ നിന്നും യുവാവ് രക്ഷപ്പെടുന്ന വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. 

content highlight: Man crossing tracks in Delhi Metro station has narrow escape