Photo: Screengrab from video shared by Kolkata Customs
കൊല്‍ക്കത്ത: ഡോളര്‍ നോട്ടുകള്‍ പാന്‍മസാല പാക്കറ്റുകള്ക്കുള്ളിലാക്കി തായ്ലാന്‍ഡിലേക്ക് കടത്താന്‍ ശ്രമിച്ചയാളെ കൊല്‍ക്കത്തയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 40,000 ഡോളര്‍ (32.78 ലക്ഷം രൂപ ) കറന്‍സികളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി വിമാനത്തിനുള്ളില്‍ കയറി കസ്റ്റംസ് വകുപ്പ് പരിശോധന നടത്തുകയായിരുന്നു. യാത്രക്കാരന്റെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്താനുള്ള ശ്രമം പിടികൂടിയത്.
പാന്‍മസാലയുടെ സാഷേ പാക്കറ്റിനുള്ളില്‍ പത്ത് ഡോളറിന്റെ രണ്ട് കറന്‍സികള്‍ വീതം മടക്കിവെച്ച നിലയിലായിരുന്നു. പാക്കറ്റുകള്‍ ശ്രദ്ധയോടെ കീറിയെടുത്ത് പാന്‍മസാല കളഞ്ഞ ശേഷം കറന്‍സി നോട്ടുകള്‍ കൃത്യമായി മടക്കി ഒപ്പം എന്തോ ഒരു പൊടിയും നിറച്ച് സുതാര്യമായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ചു. ഒരു ട്രോളി ബാഗ് നിറയെ ഇത്തരത്തിലുള്ള പാക്കറ്റുകളായിരുന്നു.
Content Highlights: Man Caught With $40,000 In 'Pan Masala' Sachets by kolkata customs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..