മെട്രോ ട്രാക്കിൽ വീണ യാത്രക്കാരൻ
ന്യൂഡല്‍ഹി: ഫോണില്‍ നോക്കി തിരക്കിട്ട് നടക്കവേ യാത്രക്കാരന്‍ ഡല്‍ഹി മെട്രോ ട്രാക്കില്‍ വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍.
ഡല്‍ഹിയിലെ ഷഹ്ദാര മെട്രോ സ്‌റ്റേഷനില്‍ വെള്ളിയാഴ്ചയാണ് സംഭവം. 58 കാരനായ ശൈലേന്ദര്‍ മേത്തയാണ് ട്രാക്കിലേക്ക് വീണത്.
മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ ഫോണില്‍ നോക്കി തിരക്കിട്ട് നടക്കുകയായിരുന്നു ശൈലേന്ദര്‍. നടക്കുന്നതിനിടെ അശ്രദ്ധ നിമിത്തം പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രാക്കിലേക്ക് വീഴുകയായിരുന്നു. തിരികെ കയറാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ ആയതോടെ മെട്രോയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാസേന ഉദ്യോഗസ്ഥരുടെ സഹായത്തോടെ അടുത്ത ട്രെയിന്‍ എത്തുന്നതിന് മുമ്പായി തിരികെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയായിരുന്നു.
അതേസമയം ഷൈലേന്ദര്‍ മേത്തയുടെ കാലിന് ചെറിയ മുറിവേറ്റിട്ടുണ്ട്.
Content Highlights: man busy on phone scrolling fall in to metro track
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..