പാമ്പുമായി വീഡിയോയ്ക്കുവേണ്ടി പ്രദര്‍ശനം; കടിയേറ്റു, പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം


മരിച്ച ദേവേന്ദ്ര മിശ്ര കുട്ടിയുടെ കഴുത്തി പാമ്പിനെ ചുറ്റിപ്രദർശിപ്പിക്കുന്നു

ഷാജഹാന്‍പുര്‍: പിടിച്ച പാമ്പിനെ പ്രദര്‍ശിപ്പിക്കുന്നതിനിടെ പാമ്പു പിടിത്തക്കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പിടിച്ച പാമ്പിന്റെ കടിയേറ്റ് ദേവേന്ദ്ര മിശ്ര എന്നയാളാണ് മരിച്ചത്.

മരുജാല ഗ്രാമത്തിന്റെ മുന്‍ ഗ്രാമത്തലവന്‍ കൂടിയാണ് മരിച്ച ദേവേന്ദ്ര മിശ്ര. പാമ്പു പിടിത്തത്തില്‍ വളരെ പ്രശസ്തനാണ് ഇയാള്‍. ഗ്രാമത്തില്‍ നിന്ന് 200-ലധികം പാമ്പുകളെ ഇതിനോടകം മിശ്ര പിടിച്ചിട്ടുണ്ട്.



ഇയാളുടെ അയല്‍ക്കാരനായ രവീന്ദ്ര കുമാറിന്‍റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മിശ്ര പാമ്പിനെ തന്റെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലുടനീളം നടന്ന് പ്രദര്‍ശനം നടത്തി. ഇതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.

പുറത്തുവന്ന വീഡിയോയില്‍ ഇയാള്‍ അഞ്ചുവയസ്സിന് താഴെ പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ കഴുത്തിലും പാമ്പിനെ ചുറ്റുന്നത് കാണാം. പാമ്പിനെ പിടികൂടി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് മിശ്രയ്ക്ക് കടിയേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കടിയേറ്റ ശേഷം ആശുപത്രിയില്‍ പോകാനും തയ്യാറായില്ല. വിവിധ ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തിയെങ്കിലും മരിക്കുകയായിരുന്നെന്ന് ഗ്രാമീണര്‍ പറഞ്ഞു.

മിശ്ര പാത്രത്തിനുള്ളില്‍ സൂക്ഷിച്ച പാമ്പിനേയും മണിക്കൂറുകള്‍ക്കകം ചത്ത നിലയില്‍ കണ്ടെത്തി.

Content Highlights: Man bitten while shooting video with snake, dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented