ശശി തരൂർ
കോഹിമ: അപൂര്‍വ്വമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച് പലപ്പോഴും ശ്രദ്ധനേടുന്ന ആളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.സാമൂഹികമാധ്യമങ്ങളിലും പ്രസംഗത്തിലും തരൂര്‍ ഉപയോഗിക്കുന്ന പല വാക്കുകളുടേയും അര്‍ത്ഥം എളുപ്പതില്‍ കണ്ടെത്തുക സാഹസകരവുമാണ്. അദ്ദേഹവുമായി സംവദിക്കുമ്പോള്‍ ഒരു നിഘണ്ടു കൈയില്‍ കരുതുക എന്നത് ഒരു മോശമായ കാര്യമല്ലെന്ന നിലപാടാണ് പലര്‍ക്കുമുള്ളത്.
കഴിഞ്ഞ ദിവസം നാഗാലാന്‍ഡില്‍ ആര്‍.ലുങ്ലെങ് നടത്തിയ ലുങ്ലെങ് ഷോ എന്ന ടോക്ക് ഷോയില്‍ ശശി തരൂര്‍ പങ്കെടുക്കുകയുണ്ടായി. സംസ്ഥാനത്തെ യുവാക്കളുമായി സംവദിക്കുന്നതാണ് ഷോ.
പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ ഒക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുമായി എത്തിയതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് ആര്‍.ലുങ്ലെങ്. തരൂരുമായി സംവദിക്കാന്‍ ഡിക്ഷണറിയുമായി എത്തണമെന്ന് പറയുന്നത് ഇതും കാണുംവരെ തനിക്ക് തമാശയായിരുന്നു. ഇപ്പോ അക്ഷാര്‍ത്ഥത്തില്‍ ബോധ്യമായെന്നും ലുങ്ലെങ് കുറിച്ചു.
Content Highlights: Man attends Shashi Tharoor's Nagaland event with a dictionary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..