'തീക്കളി'ക്കിടയില്‍ താടിയ്ക്ക് തീപിടിച്ച് യുവാവ്; വീഡിയോ കണ്ടത് ഒരുകോടിയിലേറെ പേര്‍


Screengrab : Instagram Video

സാഹസികപ്രകടനങ്ങളാവാം, കാണികള്‍ അതാസ്വദിക്കുകയും പ്രകടനം നടത്തുന്ന ആളെ അഭിനന്ദിക്കുകയും ചെയ്യും. പക്ഷെ, അപകടമുണ്ടാക്കുന്ന വിധത്തിലുള്ള പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കാനുമാകില്ല. അത്തരമൊരു പ്രകടനം നടത്തി അപകടത്തില്‍പെട്ട യുവാവിന്റെ വീഡിയോയാണ് കുറച്ചുദിവസങ്ങളായി ഇന്റര്‍നെറ്റില്‍ വൈറല്‍. സംഭവം നടന്ന സ്ഥലത്തേക്കുറിച്ച് വ്യക്തതയില്ലെങ്കിലും ഒക്ടോബര്‍ ആറിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് ഒരു കോടിയിലേറെപ്പേരാണ്.

ഒരു പൂജാപന്തലില്‍ നടന്ന 'തീക്കളി'യാണ് സംഭവം. പന്തലിലൊരുക്കിയ പ്ലാറ്റ്‌ഫോമിന് മുകളില്‍ നില്‍ക്കുന്ന യുവാവാണ് പ്രകടനം നടത്തുന്നത്. യുവാവിന്റെ കയ്യില്‍ ചെറിയൊരു തീപ്പന്തവുമുണ്ട്. യുവാവ് ആവശ്യപ്പെടുന്നതിനനുസരിച്ച് ഒരു കുപ്പിയില്‍ പെട്രോളോ ഡീസലോ മറ്റൊരാള്‍ കൈമാറി. കുപ്പിയില്‍ നിന്ന് യുവാവ് എണ്ണ വായിലേക്ക് പകരുന്നതും പന്തത്തിലേക്ക് തുപ്പി തീയുയര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പക്ഷെ, പ്രതീക്ഷിച്ചതിനു വിരുദ്ധമായി യുവാവിന്റെ താടിയിലേക്ക് തീപടരുന്നതും ചുറ്റുമുള്ളവര്‍ ഇടപെട്ട് യുവാവിന്റെ മുഖത്തടിച്ചും മറ്റും തീയണയ്ക്കുന്നതും കാണാം.



രവി പടീദാര്‍ എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. വീഡിയോയ്‌ക്കൊപ്പം ബാക്ഗ്രൗണ്ടില്‍ ഇയാള്‍ നല്‍കിയിരിക്കുന്ന ഗാനവും രസകരമാണ്. ദില്‍ എന്ന ആമിര്‍ഖാന്‍ ചിത്രത്തിലെ ഓ പ്രിയ പ്രിയ എന്ന ഗാനത്തിലെ 'ജീ ചാഹ്താ ഹൈ ഖുദ് കോ ജലാ ദൂം, മൗത് കോ അപ്‌നെ ദില്‍ സേ ലഗാ ലൂം' (ഞാന്‍ സ്വയം എരിക്കാന്‍ കൊതിക്കുകയാണ്, മരണത്തെ എന്റെ ഹൃദയം കൊണ്ട് സ്വീകരിക്കുകയാണ്) എന്നീ വരികളാണ് വീഡിയോയ്‌ക്കൊപ്പമുള്ളത്. യുവാവിന് പറ്റിയ അമളിയെ പരിഹസിച്ചാണ് ഗാനഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് വീഡിയോ കണ്ട ചിലര്‍ ഉപദേശിക്കുന്നു. ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള സ്റ്റണ്ടുകള്‍ നടത്തുന്നതിനെ ചിലര്‍ വിമര്‍ശിച്ചു. ആയിരക്കണക്കിന് കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

Content Highlights: Man Attempts, A Risky Fire Stunt, Beard Catches Fire, Viral Video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented