കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മൃഗശാലയില്‍ സിംഹത്തിന്റെ ആക്രമണമേറ്റ നാല്‍പതുകാരന് ഗുരുതര പരിക്ക്. മദ്യപിച്ച് മൃഗശാലയിലെത്തിയ ഇയാള്‍ സിംഹത്തിന്റെ കൂടിനു സമീപത്തെ മതില്‍ മറികടന്ന് ഉളളില്‍ എത്തിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

ജീവനക്കാര്‍ ഇയാളെ കൂട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് സിംഹം ആക്രമിക്കുകയായിരന്നു. തോളിനും കഴുത്തിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

മദ്യപിച്ച് ബോധമില്ലാതായ ഇയാള്‍ മതിലിന് മുകളിലൂടെ ചാടിക്കടന്ന് സിംഹത്തിന്റെ കൂടിന് സമീപം എത്തുകയായിരുന്നു. സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തുമ്പോഴേക്കും ഇയാള്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു. 

നേരത്തെ തിരുവനന്തപുരം മൃഗശാലയിലും സമാനമായ സംഭവം ഉണ്ടായിരന്നു. സിംഹത്തിന്റെ കൂടിന് സമീപത്തേക്ക് എത്തിയയാളെ ജീവനക്കാര്‍ ഇടപെട്ട് രക്ഷിച്ചതിനാല്‍ അന്ന് വലിയ അപകടം ഒഴിവായിരുന്നു.

Content Highlights: Man Attacked By Lion After Entering Kolkata Zoo Enclosure, Badly Injured