ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ചൊവ്വാഴ്ച മനീന്ദര്‍ സിങ് എന്ന മോണിയെ അറസ്റ്റ് ചെയ്തത്. 30കാരനായ മനീന്ദർ സിങ് ഡല്‍ഹി സ്വരൂപ് നഗർ സ്വദേശിയാണ്

കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക യൂണിയനുകള്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ ആക്രമണങ്ങളിലെ മുഖ്യപ്രതിയാണ് മനീന്ദര്‍ സിങ്.

ചെങ്കോട്ട അക്രമ കേസിലെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍പ്പെട്ടയാളാണ് 30കാരനായ മനീന്ദര്‍ സിങ്.  അറസ്റ്റിനെത്തുടര്‍ന്ന് സ്വരൂപ് നഗറിലെ മനീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് വാളുകള്‍ ഡല്‍ഹി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ജനുവരി 26 ന് ചെങ്കോട്ടയിൽ വെച്ച് രണ്ട് വാളുകള്‍ ചുഴറ്റുന്ന വീഡിയോയില്‍ മനീന്ദര്‍ സിങ്ങിനെ കണ്ടിരുന്നതായി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

content highlights: Man arrested in connection with violence at the Red Fort on Republic Day