പ്രതീകാത്മക ചിത്രം | മാതൃഭൂമി
ഗൊരഖ്പുര്‍: കാമുകിയുമായുള്ള വിവാഹം നടക്കാന്‍, അവരുടെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പുറിലാണ് സംഭവം. അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയേയാണ് ദിനേഷ് യാദവ് എന്ന യുവാവ് തട്ടിക്കൊണ്ട് പോയത്.
അഭാഷു എന്ന് പേരുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. 24 മണിക്കൂറിനുള്ളില്‍ പോലീസ് കുട്ടിയെ രക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ കഴിയാതായപ്പോള്‍ രക്ഷിതാക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളെ കാണാന്‍ വീട്ടിലെത്തിയ ശേഷമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ദിനേഷ് യാദവിന്റെ പക്കല്‍ നിന്ന് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി യുവാവ് പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ക്ക് ഈ വിവാഹത്തില്‍ താത്പര്യമില്ലായിരുന്നു.
യുവതിയുടെ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടത്. യുവാവിനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരേ തട്ടിക്കൊണ്ട് പോകലിന് കേസെടുത്തുവെന്നും കാമ്പയിര്ഗഞ്ച് എസ്.എച്ച്.ഒ എസ്.പി സിങ് പറഞ്ഞു.
Content Highlights: Man arrested for kidnapping 5 year old boy inorder to marry the kid`s aunt
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..