ന്യൂഡല്‍ഹി:  ഒരു ചുവന്ന ഡൈനിങ്ങ് ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് അയാള്‍. നേരെ മുന്നില്‍ അതേ പാത്രത്തില്‍നിന്ന് ഭയം കൂടാതെ ഒരു മൈനയും ഭക്ഷണം കഴിക്കുന്നു. ഒരു മനുഷ്യനും പക്ഷിയും ഒരേ പാത്രത്തില്‍ ഒന്നിച്ചിരുന്നുണ്ണുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. 2.6 ലക്ഷം ലൈക്കാണ് ഇതുവരെ ഈ ദൃശ്യങ്ങള്‍ക്ക് ലഭിച്ചത്. 

മേഘരാജ് ദേശാലെ എന്നായാളുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ  പ്രത്യക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കുന്നയാള്‍ മേഘരാജിന്റെ അച്ഛനാണ്.  മൈനയ്ക്ക് ഇദ്ദേഹം ഭക്ഷണം ഇട്ടുകൊടുക്കുന്നതും മൈന പാത്രത്തില്‍നിന്ന് ഭക്ഷണം കൊത്തി തിന്നുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേര്‍ മനുഷ്യനും പക്ഷിയും തമ്മിലുള്ള  ഈ സഹകരണത്തെ അഭിനന്ദിച്ച് രംഗത്തെത്തി. 

Content Highlight: Man and bird share food from the same plate