ബിഹാറില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചതിന് ശിക്ഷ 'അഞ്ച് ഏത്തമിടല്‍'; നടപടിക്കെതിരേ രോഷം | VIDEO


Photo: Screengrab from Video

നേവാഡ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ ചെറിയ ശിക്ഷനല്‍കി പറഞ്ഞയച്ച് ബിഹാറിലെ നേവാഡ ജില്ലയിലെ കന്നൗജ് ഗ്രാമം. അഞ്ച് ഏത്തമിടലാണ് ഇയാള്‍ക്ക് നല്‍കിയ ശിക്ഷ. ചോക്കലേറ്റ് തരാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ തന്റെ കോഴി ഫാമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ല എന്നാണ് പഞ്ചായത്ത് പറയുന്നത്. ആളില്ലാത്ത സ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയതിനാണ് ഇയാള്‍ക്ക് ശിക്ഷ നല്‍കിയത്. ജനക്കൂട്ടത്തിന് നടുവില്‍ ഇയാള്‍ക്ക് 'ശിക്ഷ' നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെ പഞ്ചായത്തിന്റെ നടപടിക്കെതിരേ പലരും രോഷമുയര്‍ത്തി.



സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് ഗൗരവ് മംഗള പറഞ്ഞു. പീഡന വിവരം പുറത്തറിയാതിരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights: man accused of raping five-year-old gets 5 Sit-Ups as punishment in bihar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented