ബൈക്കിനൊപ്പം പാളത്തില്‍ വീണ് യാത്രികന്‍; പാഞ്ഞെത്തി ട്രെയിന്‍, തലനാരിഴയ്ക്ക് രക്ഷപ്പെടല്‍


Screengrab : YouTube Video

ലഖ്‌നൗ: തലനാരിഴയ്ക്ക് രക്ഷപ്പെടല്‍ എന്നൊക്കെ പറഞ്ഞാല്‍ ദാ ഇതാണ്. ബൈക്ക് യാത്രികന്റെ അതിനാടകീയമായ രക്ഷപ്പെടലാണ് ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ റെയില്‍വെക്രോസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലുള്ളത്‌. റെയില്‍ പാളത്തില്‍ ബൈക്കുപേക്ഷിച്ച് ഓടിയകലാന്‍ ഒന്നോ രണ്ടോ നിമിഷം വൈകിയിരുന്നെങ്കില്‍ അതിവേഗതത്തിലെത്തിയ തീവണ്ടിയുടെ അടിയില്‍ ബൈക്കിനൊപ്പം ബൈക്ക് യാത്രികനും പെട്ടേനെ. കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റുന്ന വീഡിയോ ദൃശ്യം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

ബൈക്കില്‍ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിന്‍ പാഞ്ഞുവരുന്നത് ബൈക്ക് യാത്രികന്‍ കണ്ടത്. ട്രെയിന്‍ സമീപത്തെത്താറായതോടെ വണ്ടി തിരിക്കാന്‍ ശ്രമിക്കുകയും ബൈക്കിന്റെ നിയന്ത്രണം വിട്ട് പാളത്തില്‍ പതിക്കുകയുമായിരുന്നു. ട്രെയിന്‍ സമീപത്തെത്തുന്നതിനു മുന്‍പ് ബൈക്ക് പാളത്തില്‍നിന്ന് വലിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ വാഹനം ഉപേക്ഷിച്ച് ജീവന്‍ രക്ഷിക്കുക മാത്രമായിരുന്നു പോംവഴി. ഒരു നിമിഷത്തിന്‍റെ വ്യത്യാസത്തിലാണ് പാളത്തിലൂടെ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ സ്വര്‍ണ ജയന്തി എക്‌സ്പ്രസ് കടന്നുപോയത്.

ബൈക്കിന്റെ മുകളിലൂടെ ട്രെയിന്‍ കടന്നുപോകുന്നതും എല്ലാവരും നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചിന്നിച്ചിതറിയ ബൈക്കിന്റെ ചില ഭാഗങ്ങള്‍ പിന്നീട് പാളത്തില്‍ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത പാളത്തിലൂടെ ട്രെയിന്‍ കടന്നുപോകുന്നത് കാത്തു നില്‍ക്കുന്ന മറ്റ് ഇരുചക്രവാഹനയാത്രക്കാരേയും കാല്‍നടക്കാരേയും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

Content Highlights: Man Abandoned Bike, Ran As Train Approached, Narrow Escape, Uttar Pradesh, Etawah

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented