അമ്മയ്ക്ക് പ്രണയമെന്ന് സംശയം, കുത്തിക്കൊന്ന ശേഷം മൃതശരീരം ഒളിപ്പിച്ചു; മകന്‍ അറസ്റ്റില്‍


സോനിപത്തില്‍ താമസിക്കുകയായിരുന്ന പര്‍വേഷ് ഇവിടെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. തുടര്‍ന്നാണ് അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന തോന്നല്‍ പര്‍വേഷിനുണ്ടായത്. പ

പ്രതീകാത്മകചിത്രം | Photo: Mathrubhumi

ഗുരുഗ്രാം: അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് സംശയിച്ച് മകന്‍ വീട്ടിനുള്ളിലിട്ട് അമ്മയെ കുത്തിക്കൊന്ന് മൃതദേഹം ഒളിപ്പിച്ചു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് 21 കാരനമായ മകന്‍ പര്‍വേഷിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഗുരുഗ്രാമിലെ സോനാദേവി(40) ആണ് ദാരുണായി കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.

ഭര്‍ത്താവിന്റെ മരണ ശേഷം സോനാദേവി സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാര്‍ഹിയിലായിരുന്നു താമസിച്ചു വരുന്നത്. അവിടെ സ്വകാര്യ സ്‌കൂളില്‍ വാര്‍ഡനായി ജോലിയും നോക്കിയിരുന്നു. ഏകദേശം ആറ് മാസം മുമ്പ് അവര്‍ ജോലി വിടുകയും ഇതേ ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.

സോനിപത്തില്‍ താമസിക്കുകയായിരുന്ന പര്‍വേഷ് ഇവിടെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. തുടര്‍ന്നാണ് അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന തോന്നല്‍ പര്‍വേഷിനുണ്ടായത്. പലപ്പോഴും അമ്മ ഫോണ്‍വിളിക്കുന്നത് താന്‍ കാണാറുണ്ടെന്നും പര്‍വേഷ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.

നിരവധി തവണ കുത്തി സോനാദേവിയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കിടക്കയില്‍ കെട്ടി അകത്ത് ഒളിപ്പിച്ചെന്നും പോലീസ് പറഞ്ഞു. ദുര്‍ഗന്ധം വന്നതോടെ കെട്ടിട ഉടമ പരാതിയെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച് നാല് ദിവസത്തിന് ശേഷം സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്.

സോനാദേവിയുടെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച റോഹത്തില്‍ നിന്നും പര്‍വേഷിനെ അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയടക്കമുള്ള കുറ്റം ചുമത്തിയാണ് പോലീസ് പര്‍വേഷിനെതിരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


Content Highlights: Man, 21, Stabs Mother On Suspicion Of Affair, Hides Body; Arrested: Cops


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented