ചര്‍ച്ചകള്‍ വിജയം; ഡല്‍ഹിയിലേക്ക് കൂടുതല്‍ സന്ദര്‍ശനങ്ങള്‍ നടത്തും- മമത ബാനര്‍ജി


പ്രതിപക്ഷ ഐക്യത്തെക്കുറിച്ചാണ് സോണിയയുമായി ചര്‍ച്ച നടത്തിയതെന്നും മമത ബാനര്‍ജി പറഞ്ഞു.

മമത ബാനർജി | Photo: UNI

കൊല്‍ക്കത്ത: ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ വിജയകരമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കേണ്ടതിന്റെ അവശ്യകതയാണ് തന്റെ ഡല്‍ഹി സന്ദര്‍ശനങ്ങള്‍ക്ക് വഴിവെച്ചതെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയിലേക്ക് കൂടുതല്‍ സന്ദര്‍ശനങ്ങള്‍ സമീപഭാവിയിലുണ്ടാകുമെന്ന സൂചനയും മമത നല്‍കി. സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ച വളരെ നല്ല പ്രതീക്ഷയാണ് നല്‍കുന്നത്. പ്രതിപക്ഷ ഐക്യത്തെക്കുറിച്ചാണ് സോണിയയുമായി ചര്‍ച്ച നടത്തിയതെന്നും മമത പറഞ്ഞു.

ജനാധിപത്യത്തെ രക്ഷിക്കു, രാജ്യത്തെ രക്ഷിക്കൂ എന്നതാണ് മുദ്രാവാക്യം. ശരദ് പവാര്‍, സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് നേതാക്കളുമായി ചര്‍ച്ച ചെയ്തത്- മമത പറഞ്ഞു. 2024ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്തായിരിക്കും മമതയുടെ റോള്‍ എന്ന ചോദ്യത്തോട് അവര്‍ പ്രതികരിച്ചത് എല്ലാവരുടേയും ലക്ഷ്യം രാജ്യത്തെ രക്ഷിക്കുക എന്നതായിരിക്കണമെന്നാണ്.

ശരദ് പവാര്‍, സോണിയ ഗാന്ധി എന്നിവര്‍ക്ക് പുറമേ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തിന്റെ വികസനവും രാജ്യത്തെ ജനങ്ങളുടെ വികസനവുമാണ് നമ്മള്‍ ലക്ഷ്യമിടേണ്ടത്. രാജ്യത്ത് വിലക്കയറ്റം, ഇന്ധന വില എന്നിവ ഉയരുന്നതിന് പരിഹാരം കാണേണ്ടതുണ്ട്. കോവിഡ് സാഹചര്യത്തില്‍ മൂന്നാം തരംഗം എന്ന ഭീഷണിയും നിലനില്‍ക്കുമ്പോള്‍ കേന്ദ്രം നിഷ്‌ക്രിയമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ കനത്ത വെല്ലുവിളിയെ മറികടന്ന് തുടര്‍ച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റതോടെയാണ് ബി.ജെ.പി വിരുദ്ധ ചേരിയുടെ മുഖമായി മമത മാറിത്തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ബംഗാളില്‍ ഒരു ചലനവുമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് മമത ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിന്റെ തലപ്പത്തേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്.

Content Highlights: Mamta Banerjee explains the nature of her visit to Delhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented