കന്നുകാലിക്കടത്ത് കേസ്: ബംഗാളില്‍ മമതയുടെ അടുത്ത അനുയായിയെ അറസ്റ്റ് ചെയ്ത് സിബിഐ


അനുബ്രത മൊണ്ഡാൽ | Photo: ANI

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയെ കന്നുകാലിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത് സിബിഐ. തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ബം ജില്ലാ അധ്യക്ഷനും മമതയുടെ അടുത്ത അനുയായിയുമായ അനുബ്രത മൊണ്ഡലിനെയാണ് വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്.

2020-ല്‍ ആണ് കേസ് സിബിഐ ഏറ്റെടുത്തത്. പത്തുതവണ സമന്‍സ് അയച്ചിട്ടും അനുബ്രത ഹാജരായില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറം കന്നുകാലികളെ കടത്തുന്നതുമായി ബന്ധപ്പെട്ടാണ് കേസെയുത്തത്.

കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് നിരവധിയിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി അനുബ്രതയെ രണ്ട് തവണ ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഗണ്‍മാന്‍ സൈഗാള്‍ ഹൊസൈനേയും സിബിഐ അറസ്റ്റ് ചെയ്തു.

Content Highlights: cbi, arrest, anubrata mondal, mamta banarjee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented