മമതാ ബാനർജി| Photo: ANI
കൊല്‍ക്കത്ത: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം അതിന്റെ ക്ലൈമാക്‌സിലെത്തുമ്പോള്‍ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിമത എം.എല്‍.എമാരെ എന്തിനാണ് ഗുവാഹട്ടിക്ക് അയച്ചതെന്നും ബംഗാളിലേക്കയച്ചാല്‍ ഞങ്ങള്‍ നല്ല സ്വീകരണം നല്‍കാമെന്നും മമത ട്വീറ്റ് ചെയ്തു. വിമതരെ താമസിപ്പിച്ച ഗുവാഹട്ടയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുകാരുടെ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മമതുടെ ട്വീറ്റ്.
ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യത്തെ പൂര്‍ണമായും ഇടിച്ചുനിരത്തുകയാണ്. ഒരു സംസ്ഥാനത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ബി.ജെ.പി ഇങ്ങനെ തകര്‍ക്കുന്നത് കാണുമ്പോള്‍ ദുഖമുണ്ട്. ഇന്ന് പണവും സ്വാധീനവും മാഫിയാ ബന്ധവും ഉപയോഗിച്ച് നിങ്ങള്‍ അധികാരം പിടിച്ചടക്കുന്നു. ഒരു ദിവസം അതിന് അവസാനം വരുമെന്നും പാര്‍ട്ടി തകരുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. മഹാരാഷ്ട്രയിലെ ബി.ജെ.പി നിലപാട് അങ്ങേയറ്റം തെറ്റാണ് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.
അസമിലെ പ്രളയബാധിതർക്ക് പകരം മഹാരാഷ്ട്രയിലെ റിബല്‍ എം.എല്‍.എമാര്‍ക്കാണ് ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് തൃണമൂല്‍ എം.പിയും മമതയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയും പ്രതികരിച്ചു. വിമത എം.എല്‍.എമാര്‍ക്ക് പകരം ദുരിത ബാധിതര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.
Content Highlights: Mamatha Banergi Against BJP Action In Maharashtra
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..