ബാബുല്‍ സുപ്രിയോ അടക്കം ഒന്‍പത് പേര്‍ മന്ത്രിസഭയിലേക്ക്; ബംഗാളില്‍ മന്ത്രിസഭാ പുനഃസംഘടന


മമത ബാനർജി | Photo: PTI

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അധ്യാപക നിയമന അഴിമതിക്കേസില്‍ മുന്‍മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിലായതിന് പിന്നാലെ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മമത ബാനര്‍ജി. ഒന്‍പത് മന്ത്രിമാര്‍ പുതിയതായി സത്യപ്രതിജ്ഞ ചെയ്തു.

ബാബുല്‍ സുപ്രിയോ, സ്‌നേഹാഷിസ് ചക്രവര്‍ത്തി, പാര്‍ത്ഥ ഭൗമിക്, ഉദയന്‍ ഗുഹ, പ്രദീപ് മജുംദാര്‍ എന്നിവർ ക്യാബിനറ്റ് മന്ത്രിമാരായും ബിപ്ലബ് റോയ് ചൗധരി സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായും തജ്മുല്‍ ഹൊസ്സൈന്‍, സത്യജിത് ബര്‍മന്‍ എന്നിവര്‍ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വനംവകുപ്പ് സഹമന്ത്രി ആയിരുന്ന ബിര്‍ബഹ ഹസ്ദ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി.

തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണിത്. 2011-ല്‍ പാര്‍ട്ടി ബംഗാളില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ മന്ത്രിസഭാ പുനഃസംഘടനയുമാണിത്.


Content Highlights: Mamata rejigs Cabinet, Babul Supriyo to take oath as minister

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented