രാഹുലിനെ ഹീറോ ആക്കുന്നത് BJP; നീക്കം പ്രധാനമന്ത്രിയെ മറ്റാരും വിമര്‍ശിക്കാതിരിക്കാന്‍- മമത


1 min read
Read later
Print
Share

രാഹുലിനെ ഹീറോ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും തൃണമൂല്‍ പ്രവര്‍ത്തകരുടെ യോഗത്തില്‍ മമത പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും| ഫോട്ടോ: പി.ടി.ഐ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പാര്‍ട്ടി നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ മുഖമായി അവതരിപ്പിച്ചാല്‍ പിന്നെ മറ്റാര്‍ക്കും പ്രധാനമന്ത്രി മോദിയെ ലക്ഷ്യംവെക്കാനാകില്ല എന്നാണ് ബിജെപി കണക്കുകൂട്ടുന്നതെന്ന് മമത പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ടി.ആര്‍.പിയാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ഗാന്ധിയെ നേതാവാക്കി ഉയര്‍ത്തുന്നതിനായി പാര്‍ലമെന്റ് നടപടികള്‍പോലും ബിജെപി തടസപ്പെടുത്തുന്നു. രാഹുലിനെ ഹീറോ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും തൃണമൂല്‍ പ്രവര്‍ത്തകരുടെ യോഗത്തില്‍ മമത പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. 'ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും ന്യൂനപക്ഷ വിഭാഗങ്ങളെ തൃണമൂലിനെതിരെ തിരിക്കാന്‍ ശ്രമിക്കുകയാണ്' - അവര്‍ ആരോപിച്ചു.

മുര്‍ഷിദാബാദില്‍ നടന്ന തൃണമൂല്‍ യോഗത്തെ കൊല്‍ക്കത്തയില്‍നിന്ന് ഓണ്‍ലൈനിലൂടെയാണ് മമത ബാനര്‍ജി അഭിസംബോധന ചെയ്തത്. രാഹുല്‍ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമായി മാറിയാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് ബിജെപിക്കാണെന്ന് തൃണമൂല്‍ എം.പി സുദീപ് ബന്ധോപാദ്ധ്യായ് നേരത്തെ ആരോപിച്ചിരുന്നു. അതിനിടെ, രാഹുല്‍ അടുത്തിടെ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ശാരദ ചിട്ടി തട്ടിപ്പും ഉയര്‍ത്തിക്കാട്ടി തൃണമൂലിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും തൃണമൂലിന്റെ കടുത്ത വിമര്‍ശകനാണ്.

മുര്‍ഷിദാബാദില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിനോട് തോറ്റതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും നടത്തിയ പിന്‍വാതില്‍ ചര്‍ച്ചകളും പരാജയപ്പെട്ടു. പിന്‍വാതില്‍ ചര്‍ച്ച നടത്തിയകാര്യം നിഷേധിച്ച മമത, തിരഞ്ഞെടുപ്പിനെ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേരിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Content Highlights: Mamata Banerji Rahul Gandhi Pm Narendra Modi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Ashwini Vaishnaw

1 min

ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തി; ഉത്തരവാദികളെ തിരിച്ചറിഞ്ഞു - റെയില്‍വെ മന്ത്രി

Jun 4, 2023


Tejashwi Yadav On Bihar Bridge Collapse

1 min

'പാലം തകര്‍ന്നതല്ല, രൂപകല്‍പനയില്‍ പിഴവുള്ളതിനാല്‍ തകര്‍ത്തതാണ്'; വിശദീകരണവുമായി തേജസ്വി യാദവ്‌

Jun 5, 2023


Mallikarjun Kharge, Narendra Modi

1 min

'മുന്നറിയിപ്പുകള്‍ അവഗണിച്ചു, കവച് 4% ഭാഗത്തുമാത്രം'; വീഴ്ചകള്‍ നിരത്തി മോദിക്ക് ഖാര്‍ഗെയുടെ കത്ത്

Jun 5, 2023

Most Commented