മമത ബാനർജി|ഫേട്ടോ:ANI
ന്യൂഡല്‍ഹി:ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മമതാ ബാനര്‍ജിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. എം.പി സുദീപ് ബന്ദ്യോപാധ്യയയില്‍ നിന്നാണ് മമത ബാനര്‍ജി സ്ഥാനമേറ്റെടുക്കുന്നത്. ഡെറിക് ഒബ്രയിനാണ്ഇക്കാര്യം അറിയിച്ചത്.
' മമത ബാനര്‍ജി തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണാകും. മമത ഏഴ് തവണ എം.പിയായി. പാര്‍ലമെന്ററി പാര്‍ട്ടിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് മമതയായിരുന്നു. ഇതൊരു തന്ത്രപരമായ നീക്കമാണ്'-ഡെറിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ ഒരു പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി എത്തുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മമത. 1988-ല്‍ പാര്‍ട്ടി അധ്യക്ഷയായിരിക്കെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് പാര്ലലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തൃണമൂലിന്റേയും മമതയുടേയും കാല്‍വെപ്പാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. മമത അടുത്തയാഴ്ച ഡല്‍ഹി സന്ദര്‍ശനം നടത്തുന്നുണ്ട്.
പ്രധാനമന്ത്രിയുമായും മമത കൂടിക്കാഴ്ച നടത്തും. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ മിന്നും വിജയത്തിന് ശേഷം ആദ്യം ആയിട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..