കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അടുത്തയാഴ്ച ഡല്‍ഹിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച. പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യം ആയിട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

രണ്ട് മൂന്ന്  ദിവസം ഡല്‍ഹിയിലുണ്ടാകും. പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തും. പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്-മമത പറഞ്ഞു. കഴിഞ്ഞ ദിവസം പെഗാസസ് ഫോണ്‍ ചോര്‍ത്തലിലടക്കം വിവിധ വിഷയങ്ങളില്‍ മമത കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

പെഗാസസ്  ജനാധിപത്യത്തിന്റെ മൂന്ന് നെടുംത്തൂണുകളെ കീഴടക്കിയെന്നും മമത ആരോപിച്ചു. മോദിയെ വ്യക്തിപരമായി ആക്രമിക്കുകയല്ലെന്ന് മുഖവുര നല്‍കിയാണ് മമത മോദിക്കെതിരെ പ്രതികരിച്ചത്. പ്രതിപക്ഷ നേതാക്കാള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും കേന്ദ്രത്തിന് നിരന്തരം നിരീക്ഷണത്തിലായ ഒരു രാജ്യമാണ് വേണ്ടതെന്നും മമത ആരോപിച്ചു.

 

Content Highlights: mamata banerjee to meet pm narendra modi