ന്യൂഡല്‍ഹി: രാഷ്ട്രീയ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ച് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്‌മണ്യന്‍  സ്വാമി ഇന്ന് (നവംബർ 24) പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കാണും. മൂന്ന് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ മമതയെ  വൈകീട്ട് 3.30 ഓടെ സ്വാമി കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ് മമത-സ്വാമി കൂടിക്കാഴ്ച ഔദ്യോഗികമായി അറിയിച്ചത്.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക-വിദേശ നയങ്ങളില്‍ സ്ഥിരം വിമര്‍ശകനായ സുബ്രഹ്‌മണ്യന്‍ സ്വാമിയെ ഇയ്യിടെ നടന്ന സംഘടനാ പുനഃസംഘടനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബിജെപി എന്നത് സ്വാമി ഒഴിവാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്വാമി-മമത കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രധാന്യം ഏറുന്നത്. 

ഹരിയാന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വറും മുന്‍ എംപി കീര്‍ത്തി ആസാദും കഴിഞ്ഞ ദിവസം തൃണമൂലില്‍ ചേര്‍ന്നിരുന്നു.

Content Highlights: Mamata Banerjee to meet PM Modi and BJP leader Subramanian Swamy