കൊൽക്കത്ത:പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ മൂന്നാംതവണയാണ് മമത ബംഗാൾ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്.

വെളള സാരിയും ഷാളുമണിഞ്ഞെത്തിയ മമത ബംഗാളിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്ഭവനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

മന്ത്രിസഭയിലെ മറ്റുഅംഗങ്ങൾ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികമായ മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

292 സീറ്റുകളിൽ 213 സീറ്റുകളിലും തൃണമൂലാണ് വിജയിച്ചത്.

 

Content Highlights: Mamata Banerjee Takes Oath As Bengal Chief Minister