മമതാ ബാനർജി, ജഗ്ദീപ് ധൻകർ | Photo: PTI
ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ഡാര്‍ജീലിങ്ങില്‍ കുറച്ച് ദിവസം മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടി തീരുമാനിച്ചതെന്നത് ശ്രദ്ധേയമാണ്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയുമാണ് മത്സരരംഗത്തുള്ളത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. വോട്ടെടുപ്പില്‍ മമതയുടെ പാര്‍ട്ടിയുടെ പിന്തുണ ഗവര്‍ണറും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ജഗ്ദീപ് ധന്‍കര്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ ഏകോപിപ്പിച്ചത് മമത ബാനര്‍ജിയാണ്. അതിനുമപ്പുറം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ നേതാവിനെയാണ് പാര്‍ട്ടി ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറ്റി മമത സ്ഥാനാര്‍ഥിയാക്കിയതും. ബിജെപിക്കെതിരായ സംയുക്ത പ്രതിപക്ഷ നീക്കത്തിലെ വിള്ളലാണോ ഇപ്പോഴത്തെ സംഭവമെന്ന് വരുംദിവസങ്ങളില്‍ വ്യക്തമാകുകയുള്ളൂ.
Content Highlights: mamata banerjee, tmc, vice president poll


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..