'മോശക്കാരല്ല': ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് മമത; അവർ സംഘപരിവാര്‍ ഉത്പന്നമെന്ന് സിപിഎം


മമതാ ബാനർജി |ഫോട്ടോ:ANI

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചുള്ള പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. ആര്‍എസ്എസിലുള്ള എല്ലാവരും മോശക്കാരല്ലെന്നും ബിജെപിയെ പിന്തുണക്കാത്ത നിരവധി പേര്‍ അതിലുണ്ടെന്നുമുള്ള മമതയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കാധാരം. സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ മമതയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. മമതയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്കാവശ്യമില്ലെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചു.

ബുധനാഴ്ചയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഒരു ചടങ്ങിനിടെ ആര്‍എസ്എസിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. 'നേരത്തെ ആര്‍എസ്എസ് അത്ര മോശമായിരുന്നില്ല. അവരിപ്പോഴും മോശമാണെന്ന അഭിപ്രായം തനിക്കില്ല. ആര്‍എസ്എസില്‍ നല്ലവരും ബിജെപിയെ പിന്തുണയ്ക്കാത്തവരുമായ ആളുകള്‍ ധാരാളമുണ്ട്', മമത പറഞ്ഞു.

ബംഗാളിലെ രാഷ്ട്രീയ ആക്രമണങ്ങളില്‍ മമത തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളട്ടെ എന്നാണ് ആര്‍എസ്എസ് നേതൃത്വം ഇതിനോട് പ്രതികരിച്ചത്. മമത 2003-ലും ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ചിരുന്നു, സംഘപരിവാറിന് മമത ദുര്‍ഗയായിരുന്നുവെന്നും എഐഎംഐഎം നേതാവ്‌ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

മമത ആര്‍എസ്എസിന്റെ ഉത്പന്നമാണെന്ന് തങ്ങളുടെ നിലപാട് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ പ്രസ്താവനയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ മമതയെ വിശ്വാസിക്കാനാകില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമത തന്റെ രാഷ്ട്രീയ ലാഭത്തിനായി ഹിന്ദു മതമൗലികവാദത്തേയും മുസ്ലിം മതമൗലികവാദത്തേയും ഒരുപോലെ താലോലിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

എന്നാല്‍, മതേതര നിലപാട് മമതക്ക് ആരുടേയും മുന്നില്‍ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് പറഞ്ഞു. എല്ലാ സംഘടനകളിലും നല്ലവരും മോശക്കാരും ഉണ്ടെന്ന് പറയാനാണ് മമത ബാനര്‍ജി ശ്രമിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ആര്‍എസ്എസ് ആശയങ്ങളെ തോല്‍പ്പിച്ച മമതയ്ക്ക് ആരുടെ മുന്നിലും മതേതരത്വം തെളിയിക്കേണ്ട ആവശ്യമില്ലെന്നും തൃണമൂല്‍ എംപി പറഞ്ഞു.

Content Highlights: Mamata Banerjee's 'Praise' For RSS-cpm called her a “product of the RSS”


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented