ലഖ്നൗ : അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമി പൂജാ ദിനത്തില്‍ സാമുദായിക സൗഹാര്‍ദ്ദവും നാനാത്വത്തില്‍ ഏകത്വവും ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യകത ഓര്‍മ്മിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ട്വീറ്റ്.
"നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ പൈതൃകത്തെ നമ്മുടെ രാജ്യം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. നമ്മുടെ അവസാന ശ്വാസം വരെ നാം അത് സംരക്ഷിക്കേണ്ടതുണ്ടെന്നും" മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.
അതേ സമയം രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തെയോ ഭൂമിപൂജയെയോ പരമാര്‍ശിക്കാതെയായിരുന്നു മമതയുടെ ട്വീറ്റ്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും എല്ലാ കാലത്തും ഈ വിഷയത്തില്‍ അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചിട്ടുള്ളത്.
ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ജയ്ശ്രീറാം വിളിച്ചുൊണ്ടുള്ള ബിജെപി പ്രചാരണത്തിനെതിരേ ആദ്യ ഘട്ടത്തില്‍ ശക്തമായി പ്രതികരിച്ചിരുന്ന മമത പിന്നീട് വിദഗ്ധോപദേശത്തെ തുടര്‍ന്ന് പരസ്യപ്രസ്താവനകളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.
അയോധ്യയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലും മമത കാര്യമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.
content highlights: Mamata Banerjee's Post On "Unity In Diversity"
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..