അവതരിപ്പിക്കുന്നത് പുതിയ ഹിന്ദു നാടകം; ഇങ്ങനെയാണ്‌ ഹിറ്റ്‌ലറും മുസ്സോളിനിയും ഉണ്ടായത്- മമത


മമത ബാനർജി | Photo : PTI

കൊൽക്കത്ത: ജെ.പി. നഡ്ഡയ്ക്ക് നേർക്കുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നെങ്കിൽ എല്ലാ സന്നാഹവും ഉപയോഗപ്പെടുത്തി തങ്ങളുടെ പാർട്ടി അധ്യക്ഷനെ സംരക്ഷിക്കാൻ കേന്ദ്രത്തിന് സാധിക്കുമായിരുന്നില്ലേയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംഭവത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിനെ പരിഹസിക്കുകയായിരുന്നു അവർ. ബി.ജെ.പിയുടെ എല്ലാ നുണകളും അനുവദിച്ച് നൽകാൻ തങ്ങൾ ഒരുക്കമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

"നമ്മുടേത് പോലെയല്ലാത്ത ഒരു പുതിയ ഹിന്ദു നാടകമാണ് അവർ അവതരിപ്പിക്കുന്നത്. വിദ്വേഷം ജനിപ്പിക്കുന്ന ആ നാടകത്തിൽ നിങ്ങൾക്കോ എനിക്കോ യാതൊന്നും ചെയ്യാനില്ല. ഇത്തരത്തിലാണ് ഹിറ്റ്ലർ ഹിറ്റ്ലറായത്. ചൗഷെസ്കു ചൗഷെസ്കുവും മുസ്സോളിനി മുസ്സോളിനിയുമായത്. നരേന്ദ്ര ബാബു സർക്കാർ നാടകം ആസൂത്രണം ചെയ്യും, തയ്യാറാക്കും. എന്നിട്ട് മാധ്യമങ്ങൾക്ക് ആ നാടകത്തിന്റെ വീഡിയോ കൈമാറും. അവർ കൈമാറുന്ന വീഡിയോകൾക്കെതിരെ ചോദ്യമുയർത്താൻ മാധ്യമങ്ങൾക്ക് യാതൊരു അധികാരവുമില്ല." മമത ആഞ്ഞടിച്ചു.

'ദിവസേന അവർ(ബി.ജെ.പി. പ്രവർത്തകർ) തോക്കുകളുമായി പ്രകടനങ്ങൾക്ക് പുറപ്പെടും. അവർ തന്നെ അവർക്കെതിരെ ആക്രമണം നടത്തുകയും തൃണമുൽ കോൺഗ്രസിന്റെ മേൽ പഴി ചുമത്തുകയും ചെയ്യും. സായുധസേനയുടെ അകമ്പടിയോടെ നാട് ചുറ്റുന്ന നിങ്ങൾ എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്? ' നഡ്ഡയ്ക്ക് സുരക്ഷയൊരുക്കണമെന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും എന്നാൽ ഇത്തരം സംഭവങ്ങളുണ്ടായാൽ സംസ്ഥാന സർക്കാരിന് മേൽ പഴി ചാരുന്നതാണ് കേന്ദ്രത്തിന്റെ രീതിയെന്നും മമത കുറ്റപ്പെടുത്തി.

ബി.ജെ.പി. നേതാക്കളെ തങ്ങളെപ്പോഴും സ്വാഗതം ചെയ്യുന്നുവെന്ന് മമത പറഞ്ഞു. എന്നാൽ, അമ്പതോളം കാറുകളും മാധ്യമപ്രവർത്തകസംഘത്തിന്റെയും മറ്റും വാഹനങ്ങളും ഉൾപ്പെടെ ബൃഹത്തായ വാഹനവ്യൂഹത്തിന്റെ ആവശ്യകതയുണ്ടോയെന്ന് അവർ ചോദ്യം ഉന്നയിച്ചു. സമർഥനായതിനാൽ നഡ്ഡയുൾപ്പെടുന്ന സംഘത്തെ കാത്ത് നിന്ന് ആക്രമിച്ചതാരാണെന്ന് ഉപഗ്രഹസഹായത്തോടെ പ്രധാനമന്ത്രി കണ്ടെത്തണമെന്ന് മമത ആവശപ്പെട്ടു.

'ബി.ജെ.പി. പ്രവർത്തകർക്ക് മറ്റ് പണികളില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയോ അല്ലെങ്കിൽ നഡ്ഡയോ ഛഡ്ഡയോ ഫഡ്ഡയോ ഭഡ്ഡയോ ഇവിടെയുണ്ടാകും. തന്ത്രങ്ങൾ പ്രയോഗിക്കാൻ തങ്ങളുടെ പ്രവർത്തകരെ ഇവർ തന്നെ നിയോഗിക്കും.' ബി.ജെ.പിയെ ജനങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ തങ്ങൾക്കെന്തു ചെയ്യാൻ സാധിക്കുമെന്ന് തന്റെ നിയോജകമണ്ഡലത്തിൽ വെച്ച് നഡ്ഡയ്ക്ക് നേരെ ആക്രമണമുണ്ടായതിനെ കുറിച്ച് മമതയുടെ അനന്തരവനും പാർലമെന്റംഗവുമായ അഭിഷേക് ബാനർജി പ്രതികരിച്ചു.

Content Highlights: Mamata Banerjee mocks BJP and BJP leaders

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented