പ്രതികാര രാഷ്ട്രീയത്തിന്റെ ഇര; തപസ് പാലിന്റെ മരണത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി മമത ബാനര്‍ജി


കൊല്‍ക്കത്ത: അഭിനേതാവും രാഷ്ട്രീയക്കാരനുമായ തപസ് പാലിന്റെ മരണത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മതമ ബാനര്‍ജി. നിയമം അതിന്റെ വഴിക്ക് പോകണം. മാനഹാനിയാണ് ഇങ്ങനെ അളുകളെ ഇല്ലാതാക്കുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു. വേണ്ടവിധത്തില്‍ തപസിനെ ശ്രദ്ധിക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിക്കൊണ്ട് മമത ബാനര്‍ജി പറഞ്ഞു.

" ഇത് രാഷ്ട്രീയമാണെന്ന് പറഞ്ഞാലും ചിലത് പറയാന്‍ ഞാന്‍ നിര്‍ബന്ധിതയാണ്. ഒരു മനുഷ്യനെ എങ്ങനെ മാനസികമായി നശിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് തപസിന്റെ മരണം. അവര്‍ അദ്ദേഹത്തെ പീഡിപ്പിച്ചു. തകര്‍ന്നുപോയ അദ്ദേഹം ഒരിക്കലും ചെയ്ത കുറ്റമെന്താണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഒന്നാംനിര താരമായ അദ്ദേഹത്തെ ഒരു വര്‍ഷം ജയിലിലടച്ചു." - മമത പറഞ്ഞു.

ഇന്നലെ മുംബൈയില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് 61-കാരനായ തപസ് പാല്‍ മരിച്ചത്. ബംഗാളില്‍ നിരവധി നേതാക്കള്‍ ഉള്‍പ്പെട്ട ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തപസ് പാല്‍ അന്വേഷണം നേരിട്ടിരുന്നു.

കേന്ദ്രത്തിന്റെ പ്രതികാര രാഷ്ട്രീയം അപലപനീയമാണെന്ന്‌ മമത പറഞ്ഞു. ഇത് മൂലം താന്‍ മൂന്ന് മരണങ്ങള്‍ കണ്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തപസ് പാലിന് പുറമേ തൃണമൂല്‍ എംപിയായ സുല്‍ത്താന്‍ അഹമ്മദ്, മറ്റൊരു നേതാവായ പ്രസൂണ്‍ ബാനര്‍ജി എന്നിവരാണ് മമത സൂചിപ്പിച്ച മറ്റ് രണ്ട് പേര്‍. നാരദ തട്ടിപ്പില്‍ ആരോപണ വിധേയനായ സുല്‍ത്താന്‍ അഹമ്മദ് ഹൃദയാഘാതത്തെ തുടര്‍ന്ന് 2017ലാണ് മരിച്ചത്.

ശാരദാ, നാരദ തട്ടിപ്പ് കേസുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒട്ടേറെ നേതാക്കള്‍ പ്രതിയാക്കപ്പടുകയോ, ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

Content Highlights: Mamata Banerjee Blames Centre For Actor-Politician Tapas Pal's Death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented